23 April 2022 8:16 AM IST
Summary
പ്രവാസി ഇന്ത്യക്കാരുടെ (NRI) നിക്ഷേപങ്ങളിൽ കഴിഞ്ഞ സാമ്പത്തിക വർഷം കാര്യമായ കുറവു രേഖപ്പെടുത്തി. 2021 ഏപ്രില്‍ മുതല്‍ 2022 ഫെബ്രുവരി വരെയുള്ള കണക്കുകള്‍ പ്രകാരം, മുന്‍വര്‍ഷത്തെ അപേക്ഷിച്ച്, 15,000 കോടി രൂപയുടെ കുറവുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം മുന്‍വര്‍ഷം 10.65 ലക്ഷം കോടി രൂപയായിരുന്നു നിക്ഷേപമെങ്കില്‍ 2022 ഫെബ്രുവരി അവസാനത്തോടെ ഇത് 10.50 ലക്ഷം കോടി രൂപയായി കുറഞ്ഞു. വിദേശ കറന്‍സി (FCNR) നിക്ഷേപങ്ങള്‍ വലിയതോതില്‍ കുറഞ്ഞു. അവ 2021 ഫെബ്രുവരിയിലെ 1.65 […]
പ്രവാസി ഇന്ത്യക്കാരുടെ (NRI) നിക്ഷേപങ്ങളിൽ കഴിഞ്ഞ സാമ്പത്തിക വർഷം കാര്യമായ കുറവു രേഖപ്പെടുത്തി. 2021 ഏപ്രില്‍ മുതല്‍ 2022 ഫെബ്രുവരി വരെയുള്ള കണക്കുകള്‍ പ്രകാരം, മുന്‍വര്‍ഷത്തെ അപേക്ഷിച്ച്, 15,000 കോടി രൂപയുടെ കുറവുണ്ട്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം മുന്‍വര്‍ഷം 10.65 ലക്ഷം കോടി രൂപയായിരുന്നു നിക്ഷേപമെങ്കില്‍ 2022 ഫെബ്രുവരി അവസാനത്തോടെ ഇത് 10.50 ലക്ഷം കോടി രൂപയായി കുറഞ്ഞു.
വിദേശ കറന്‍സി (FCNR) നിക്ഷേപങ്ങള്‍ വലിയതോതില്‍ കുറഞ്ഞു. അവ 2021 ഫെബ്രുവരിയിലെ 1.65 ലക്ഷം കോടി രൂപയിൽ നിന്നും 2022 ഫെബ്രുവരിയില്‍ 1.27 ലക്ഷം കോടി രൂപയായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്, 2022 ഫെബ്രുവരിയില്‍ ഏകദേശം 7.57 ലക്ഷം കോടി രൂപ മൂല്യമുള്ള എന്‍ആര്‍ഇ നിക്ഷേപങ്ങൾ മാറ്റമില്ലാതെ തുടര്‍ന്നു.
ഇതിനു വിപരീതമായി, എന്‍ആര്‍ഐ ഓര്‍ഡിനറി അക്കൗണ്ടുകളിലേക്കുള്ള പണം 2021 ഫെബ്രുവരിയില്‍ 1.35 ലക്ഷം കോടി രൂപയിൽ നിന്ന് 2022 ഫെബ്രുവരിയില്‍ 1.57 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.