image

8 Jun 2022 10:24 AM IST

Norka

'ഓപ്പറേഷൻ ശുഭയാത്ര' : വ്യാജ തൊഴിൽ തട്ടിപ്പിനെതിരെ നോർക്ക റൂട്സ്

MyFin Desk

ഓപ്പറേഷൻ ശുഭയാത്ര : വ്യാജ തൊഴിൽ തട്ടിപ്പിനെതിരെ നോർക്ക റൂട്സ്
X

Summary

വിദേശത്തേക്കുള്ള വ്യാജ തൊഴിൽ തട്ടിപ്പുകൾക്കെതിരെ നോർക്ക റൂട്സ്സിൻറെ  പുതിയ പദ്ധതി.  വ്യാജ തൊഴിൽ ഏജൻസികൾക്കെതിരേ നടപടികൾ സ്വീകരിക്കുകയും ജനങ്ങൾക്ക് ബോധവൽക്കരണം നൽകുകയുമാണ് 'ഓപ്പറേഷൻ ശുഭയാത്ര' എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മലയാളികളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പദ്ധതിയാണിത്. പോലീസുമായി സഹകരിച്ചാണ് ഓപ്പറേഷൻ ശുഭയാത്ര നടപ്പാക്കുക. തട്ടിപ്പിനിരയാകുന്ന പലരും പരാതി നൽകുന്നില്ല എന്നും, അറിഞ്ഞുകൊണ്ട് നിരവധിപേർ തട്ടിപ്പിനിരയാകുന്നു എന്നും നോര്‍ക്ക റെസിഡന്റ്‌സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ലോകത്തെ വിവിധ ഭാഗത്തുള്ള മലയാളികളുടെ തൊഴിൽ വൈദഗ്ധ്യം ഉപയോഗപ്പെടുത്താൻ സഹായകരമായ ഒരു ഗ്ലോബല്‍ […]


വിദേശത്തേക്കുള്ള വ്യാജ തൊഴിൽ തട്ടിപ്പുകൾക്കെതിരെ നോർക്ക റൂട്സ്സിൻറെ പുതിയ പദ്ധതി. വ്യാജ തൊഴിൽ ഏജൻസികൾക്കെതിരേ നടപടികൾ സ്വീകരിക്കുകയും ജനങ്ങൾക്ക് ബോധവൽക്കരണം നൽകുകയുമാണ് 'ഓപ്പറേഷൻ ശുഭയാത്ര' എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മലയാളികളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പദ്ധതിയാണിത്. പോലീസുമായി സഹകരിച്ചാണ് ഓപ്പറേഷൻ ശുഭയാത്ര നടപ്പാക്കുക.
തട്ടിപ്പിനിരയാകുന്ന പലരും പരാതി നൽകുന്നില്ല എന്നും, അറിഞ്ഞുകൊണ്ട് നിരവധിപേർ തട്ടിപ്പിനിരയാകുന്നു എന്നും നോര്‍ക്ക റെസിഡന്റ്‌സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.
ലോകത്തെ വിവിധ ഭാഗത്തുള്ള മലയാളികളുടെ തൊഴിൽ വൈദഗ്ധ്യം ഉപയോഗപ്പെടുത്താൻ സഹായകരമായ ഒരു ഗ്ലോബല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം രൂപികരിക്കും. എല്ലാ മലയാളികൾക്കും ഈ പ്ലാറ്റഫോം ഉപയോഗിക്കാൻ സാധിക്കും.
ഒപ്പേറഷൻ ശുഭയാത്രയുടെ ആദ്യ യോഗം മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ജൂൺ 14 - ന് ചേരും.