Summary
സ്വദേശി ആയാലും വിദേശി ആയാലും പോലീസിന്റെ ഭാഗത്തുനിന്നും അവർക്കെതിരെ അന്യായമായ പരാതിയോ, അറസ്റ്റോ, അവകാശ ലംഘനമോ ഉണ്ടായാൽ പരാതി നൽകാമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഭരണഘടനയും നിയമവ്യവസ്ഥകളും പാലിച്ചു മാത്രമേ പോലീസ് നടപടികൾ സ്വീകരിക്കാവൂ എന്നും അവർ വ്യക്തമാക്കി. പബ്ലിക് പ്രോസിക്യൂഷന്റെയും മന്ത്രാലയത്തിന്റെയും അനുമതി ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ആരെയും അറസ്റ്റ് ചെയ്യാവൂ. പോലീസ് കസ്റ്റഡിയിൽ പീഡിപ്പിക്കപ്പെട്ടവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ടാറ്റൂ വരച്ചതിനെ തുടർന്ന് ഒരു വിദേശിയെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയം […]
സ്വദേശി ആയാലും വിദേശി ആയാലും പോലീസിന്റെ ഭാഗത്തുനിന്നും അവർക്കെതിരെ അന്യായമായ പരാതിയോ, അറസ്റ്റോ, അവകാശ ലംഘനമോ ഉണ്ടായാൽ പരാതി നൽകാമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം.
ഭരണഘടനയും നിയമവ്യവസ്ഥകളും പാലിച്ചു മാത്രമേ പോലീസ് നടപടികൾ സ്വീകരിക്കാവൂ എന്നും അവർ വ്യക്തമാക്കി.
പബ്ലിക് പ്രോസിക്യൂഷന്റെയും മന്ത്രാലയത്തിന്റെയും അനുമതി ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ആരെയും അറസ്റ്റ് ചെയ്യാവൂ.
പോലീസ് കസ്റ്റഡിയിൽ പീഡിപ്പിക്കപ്പെട്ടവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
ടാറ്റൂ വരച്ചതിനെ തുടർന്ന് ഒരു വിദേശിയെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയം ഈ തീരുമാനം ഒന്നുകൂടി വ്യക്തമാക്കിയത്.