image

1 Jan 2023 8:50 PM IST

NRI

ഐഡിയകളുടെ കപ്പ് ഖത്തറിന് തന്നെ: ലോകകപ്പ് മാലിന്യങ്ങളില്‍ നിന്ന് വൈദ്യുതിയും ജൈവവളവും

Gulf Bureau

world cup waste also a product for qatar
X

Summary

  • 28 ശതമാനം മാലിന്യം ഗ്രീന്‍ എനര്‍ജിയാക്കി മാറ്റി
  • ഉത്പാദിപ്പിച്ചത് അഞ്ചരലക്ഷം കിലോവാട്ട് വൈദ്യുതി



ലോകകപ്പ് കഴിഞ്ഞും ഖത്തര്‍ വിസ്മയിപ്പിക്കുകയാണ്. ലോകകപ്പ് മത്സരങ്ങള്‍ നടന്ന സമയത്ത് വേദികള്‍ക്ക് പരിസരങ്ങളില്‍ കുമിഞ്ഞ്കൂടിയ മാലിന്യങ്ങളില്‍ നിന്ന് ഖത്തര്‍ ഉല്‍പ്പാദിപ്പിച്ചത് അഞ്ചരലക്ഷം കിലോവാട്ട് വൈദ്യുതിയാണ്. പന്ത്രണ്ടായിരത്തിലേറെ ജീവനക്കാരെയാണ് ഈ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഖത്തര്‍ നിയോഗിച്ചിരുന്നത്.

ജീവനക്കാര്‍ക്കു പുറമേ, 1627 ട്രക്കുകളാണ് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനുമായി ഖത്തര്‍ നിയോഗിച്ചിരുന്നത്. ലോകകപ്പിന്റെ എട്ട് വേദികളില്‍ നിന്നുമായി ആകെ 2173 ടണ്‍ മാലിന്യമാണ് ഖത്തര്‍ ശേഖരിച്ചത്. ഇതില്‍ 28 ശതമാനം മാലിന്യം ഗ്രീന്‍ എനര്‍ജിയാക്കി മാറ്റി. അതായത് 5.58340 കിലോവാട്ട് വൈദ്യുതി. ബാക്കി 72 ശതമാനം മാലിന്യത്തില്‍ നിന്നും 797 ടണ്‍ ജൈവവളവും ലഭിച്ചു. പേപ്പര്‍, കാര്‍ഡ്ബോര്‍ഡ്, പ്ലാസ്റ്റിക്, മെറ്റല്‍, ഗ്ലാസ് എന്നിവയായി 1129 ടണ്‍ മാലിന്യമാണ്ലഭിച്ചത്.

ഇതെല്ലാം ഫാക്ടറികളില്‍ അസംസ്‌കൃത വസ്തുക്കളായി ഉപയോഗിക്കുകയാണ്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ലോകകപ്പ് സമയത്ത് ഖത്തറില്‍ നിന്നും ആകെ ലഭിച്ചത്. അഞ്ചര ലക്ഷത്തോളം ടണ്‍ മാലിന്യമാണ്. ഇതെല്ലാം സമാന രീതിയിലാണ് റീസൈക്കിള്‍ ചെയ്തിരിക്കുന്നത്.