2 Jun 2023 1:20 PM IST
Summary
വിസാ കാലാവധി രാജ്യത്തിനകത്ത് വെച്ചു തന്നെ 30 ദിവസത്തേക്ക് കൂടി നീട്ടാം
യുഎഇയില്‍ ടൂറിസ്റ്റ് വിസകള്‍ രാജ്യത്തിനു പുറത്തു പോകാതെ തന്നെ പുതുക്കാവുന്ന സൗകര്യം വീണ്ടും ഏര്‍പ്പെടുത്തി.
ഒരു മാസത്തെയോ രണ്ടു മാസത്തെയോ സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വിസാ കാലാവധി രാജ്യത്തിനകത്ത് വെച്ചു തന്നെ 30 ദിവസത്തേക്ക് കൂടി നീട്ടാം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് എന്നിവയുടെതാണ് തീരുമാനം.