image

17 Nov 2022 2:22 PM IST

Fixed Deposit

റെക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് മികച്ച പലിശ ഏത് ബാങ്ക് നല്‍കും?

MyFin Desk

recurring deposit interest rates
X

recurring deposit interest rates


വലിയൊരു തുക ഒറ്റത്തവണയായി നിക്ഷേപിക്കാന്‍ സാധിക്കാത്തവര്‍ക്കുള്ള മറ്റൊരു സാധ്യതയാണ് റെക്കറിംഗ് ഡെപ്പോസിറ്റ്. എല്ലാ മാസവും കൃത്യമായി ഒരു നിശ്ചിത തുക നിശ്ചിത തീയ്യതിയില്‍ ഇവിടെ നിക്ഷേപിക്കാം. ബാങ്കുകളും, ബാങ്കിൈപദ ൈഗതതതര ധനകാര്യ സ്ഥാപനങ്ങളും റെക്കറിംഗ് ഡെപ്പോസിറ്റ് സേവനം നല്‍കുന്നുണ്ട്. മിക്ക ബാങ്കുകളിലെയും കുറഞ്ഞ നിക്ഷേപ തുക 100 രൂപയാണ്. പൊതുവേ ആറ് മാസം മുതല്‍ 10 വ ര്‍ഷം വരെയാണ് നിക്ഷേപ കാലാവധി. ബാങ്കുകളില്‍ നേരിട്ട് എത്തിയോ, ഓണ്‍ലൈനായോ റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ തുറക്കാം. വിവിധ ബാങ്കുകള്‍ റെക്കറിംഗ് നിക്ഷേപങ്ങള്‍കത്ക് നല്‍കുന്ന പലിശ നിരക്കാണ് ചുവടെ നല്‍കിയിരിക്കുന്നത്.

എസ്ബിഐ ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള റെക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് 6.60 ശതമാനം മുതല്‍ 6.90 ശതമാനം വരെയാണ് പലിശ നല്‍കുന്നത്. ഒക്ടോബര്‍ 22 മുതല്‍ ബാങ്ക് ഈ നിരക്കിലാണ് പലിശ നല്‍കുന്നത്. കുറഞ്ഞ നിക്ഷേപ തുക 100 രൂപയാണ്. പിന്നീട് 10 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം നടത്താം. എച്ച്ഡിഎഫ്‌സി ബാങ്ക് 4.5 ശതമാനം മുതല്‍ 6.5 ശതമാനം വരെയാണ് ആറ് മാസം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ. നവംബര്‍ എട്ടു മുതലാണ് ബാങ്ക് ഈ നിരക്കുകള്‍ നല്‍കിത്തുടങ്ങിയത്. കൊട്ടക് മഹീന്ദ്ര ബാങ്കിലെ റെക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് നവംബര്‍ 14 മുതല്‍ നല്‍കുന്ന പലിശ അഞ്ച് ശതമാനം മുതല്‍ 6.4 ശതമാനം വരെയാണ്. നിക്ഷേപ കാലാവധി ആറ് മാസം മുതല്‍ 10 വര്‍ഷം വരെയാണ്.

ഐസിഐസിഐ ബാങ്ക് 4.5 ശതമാനം മുതല്‍ 6.60 ശതമാനം വരെയാണ് ആറ് മാസം മുതല്‍ 10 വര്‍ഷം വരെയുള്ള റെക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ. ഐസിഐസിഐ ബാങ്കിലെ കുറഞ്ഞ നിക്ഷേപം 500 രൂപയാണ്. പിന്നീട് 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം നടത്താം. ഈ വര്‍ഷം നവംബര്‍ 16 മുതലാണ് ഈ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്. 2022 ഒക്ടോബര്‍ 26 മുതല്‍ പിഎന്‍ബി ആറ് മാസം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.5 ശതമാനം മുതല്‍ ഏഴ് ശതമാനം വരെ പലിശ നല്‍കുന്നുണ്ട്.