17 Feb 2022 11:24 AM IST
Summary
ഡെല്‍ഹി : രണ്ട് വര്‍ഷത്തിന് മേല്‍ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ച് എസ്ബിഐ. പുതുക്കിയ പലിശ നിരക്ക് ഫെബ്രുവരി 15 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിലും നല്‍കിയിട്ടുണ്ട്. രണ്ട് മുതല്‍ മൂന്നു വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.10 ശതമാനത്തില്‍ നിന്നും 5.20 ശതമാനമായി ഉയര്‍ത്തി. രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ 15 ബേസിസ് പോയിന്റ് […]
ഡെല്‍ഹി : രണ്ട് വര്‍ഷത്തിന് മേല്‍ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ച് എസ്ബിഐ. പുതുക്കിയ പലിശ നിരക്ക് ഫെബ്രുവരി 15 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിലും നല്‍കിയിട്ടുണ്ട്. രണ്ട് മുതല്‍ മൂന്നു വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.10 ശതമാനത്തില്‍ നിന്നും 5.20 ശതമാനമായി ഉയര്‍ത്തി. രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ 15 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5.45 ശതമാനം ആക്കി. നേരത്തെ ഇത് 5.30 ശതമാനമായിരുന്നു.
അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് 5.50 ശതമാനമായി ഉയര്‍ത്തി. രണ്ട് കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളിലാണ് പുതുക്കിയ പലിശ നിരക്ക് ബാധകമാവുക. എന്നാല്‍ ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കില്‍ മാറ്റമില്ല. ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് 5.10 ശതമാനമാണ് പലിശ. 211 ദിവസം മുതല്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 4.40 ശതമാനമാണ് നിലവില്‍ പലിശ.