7 April 2026 10:13 AM IST
ഇനി പിഎഫ് പണം എടിഎം വഴി പിൻവലിക്കാം! ക്ലെയിം സെറ്റിൽമെന്റിനായി കാത്തിരിക്കേണ്ട, മാറ്റങ്ങള് ഇങ്ങനെ...
MyFin Desk
EPFO 3.0 PF withdrawal റൂൾസ് NEW
Summary
യുപിഐ വഴി ഇൻസ്റ്റന്റ് വിത്ത്ഡ്രോവൽ; അറിയേണ്ട നിബന്ധനകളും പരിധികളും
പിഎഫ് അക്കൗണ്ടിലെ പണം ഇനി വെറും ഒരു ക്ലിക്കിൽ കയ്യിലെത്തും. ബാങ്കിലോ പിഎഫ് ഓഫീസിലോ കയറിയിറങ്ങാതെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുന്ന പുതിയ കാലം വരുന്നു. പിഎഫ് നിക്ഷേപകർ കാത്തിരുന്ന ഡിജിറ്റൽ വിപ്ലവമായ 'ഇപിഎഫ്ഒ 3 .0 നടപ്പിലാകുന്നു. 2026 പകുതിയോടെ പൂർണ്ണമായും പ്രവർത്തനസജ്ജമാകുന്ന ഈ സംവിധാനം ശമ്പളക്കാരായ ദശലക്ഷക്കണക്കിന് ജീവനക്കാരുടെ ജീവിതം ലളിതമാക്കും.
പ്രധാന മാറ്റങ്ങൾ
ഏറ്റവും വലിയ മാറ്റം എടിഎം, യുപിഐ എന്നിവ വഴിയുള്ള പണം പിൻവലിക്കലാണ്. ഇതിനായി പിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിച്ച പ്രത്യേക എടിഎം കാർഡുകൾ ഉടൻ പുറത്തിറക്കും. എന്നാൽ ഇതിന് ചില നിബന്ധനകളുണ്ട്. അക്കൗണ്ടിലുള്ള മൊത്തം തുകയുടെ പരമാവധി 50 ശതമാനം വരെ മാത്രമേ ഈ രീതിയിൽ പിൻവലിക്കാൻ സാധിക്കൂ.
- എടിഎം കാർഡ് ഉപയോഗിച്ച് പിഎഫ് ബാലൻസ് പിൻവലിക്കാം.
- യുപിഐ സൗകര്യവും ലഭ്യമാകും.
- അക്കൗണ്ട് ബാലൻസിന്റെ 50% വരെ ഇൻസ്റ്റന്റായി പിൻവലിക്കാൻ അനുമതി.
- 5 ലക്ഷം രൂപ വരെയുള്ള ക്ലെയിമുകൾക്ക് ഓട്ടോ സെറ്റിൽമെന്റ്.
- യുഎഎൻ കെവൈസി ആധാർ വഴി നേരിട്ട് അപ്ഡേറ്റ് ചെയ്യാം.
ബാക്കി തുക ഭാവി സുരക്ഷയ്ക്കായി അക്കൗണ്ടിൽ തന്നെ നിലനിർത്തണമെന്ന നിർബന്ധമുള്ളതിനാലാണ് ഈ നിയന്ത്രണം.ഈ സൗകര്യം ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം. യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ സജീവമായിരിക്കണം. ആധാർ, പാൻ കാർഡ്, കൃത്യമായ ഐഎഫ്എസ്സി കോഡുള്ള ബാങ്ക് അക്കൗണ്ട് എന്നിവ കെവൈസി വഴി ലിങ്ക് ചെയ്തിരിക്കണം. ആധാർ അധിഷ്ഠിത ഒടിപി വഴി വിവരങ്ങൾ നേരിട്ട് തിരുത്താനും ഇനി സാധിക്കും.
സെറ്റിൽമെന്റ് പരിധി 5 ലക്ഷം രൂപയായി
സേവനം വേഗത്തിലാക്കാൻ രാജ്യത്തെ പ്രമുഖ 32 പൊതുമേഖലാ-സ്വകാര്യ ബാങ്കുകളുമായി ഇപിഎഫ്ഒ കൈകോർത്തു കഴിഞ്ഞു. എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ തുടങ്ങിയ പ്രമുഖ ബാങ്കുകളെല്ലാം ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഓട്ടോമാറ്റിക് ക്ലെയിം സെറ്റിൽമെന്റ് പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി. അതായത്, അഞ്ച് ലക്ഷം രൂപ വരെയുള്ള ക്ലെയിമുകൾ വേഗത്തിൽ പ്രോസസ്സ് ചെയ്യപ്പെടും.പണപ്പെരുപ്പവും വിപണി മാറ്റങ്ങളും നിരീക്ഷിക്കുന്ന നിക്ഷേപകർക്ക് ഈ ഡിജിറ്റൽ പരിഷ്കാരം വലിയ ആശ്വാസമാണ്. പണം അടിയന്തരമായി ആവശ്യമായി വരുമ്പോൾ സ്വന്തം സമ്പാദ്യം തടസ്സങ്ങളില്ലാതെ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
പഠിക്കാം & സമ്പാദിക്കാം
Home
