8 Aug 2025 2:54 PM IST
Summary
ജിയോജിത്തിന്റെ ശാഖകളിലൂടെ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് സേവനവും
സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ്, നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസുമായി സഹകരിക്കുന്നു. ഈ പങ്കാളിത്തത്തിലൂടെ ജിയോജിത്തിന്റെ 15 ലക്ഷം ഉപഭോക്താക്കള്‍ക്ക് ബജാജ് അലയന്‍സ് ലൈഫിന്റെ എല്ലാ റീട്ടെയില്‍ ഇന്‍ഷുറന്‍സ് സേവനങ്ങളും ലഭ്യമാകും.
ബജാജ് അലയന്‍സ് ലൈഫിന്റെ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഏകീകരിച്ച് ജിയോജിത്തിന്റെ ഉപഭോക്താക്കള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് സേവനം നല്‍കുന്നതാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ ജിയോജിത്തിന്റെ 502 ശാഖകളിലൂടെ ഇത് ലഭ്യമാകും.
ശരിയായ സാമ്പത്തിക പരിരക്ഷ, സമ്പാദ്യ, നിക്ഷേപ, റിട്ടയര്‍മെന്റ് പദ്ധതികളിലൂടെ ഉപഭോക്താക്കളെ അവരുടെ ദീര്‍ഘകാല ജീവിത ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് എംഡിയും, സിഇഒയുമായ തരുണ്‍ ചുഗ് പറഞ്ഞു. ഇതിനായി തന്ത്രപരമായ പങ്കാളിത്തങ്ങള്‍ നിര്‍ണായകമാണ്.
ഉപഭോക്താക്കള്‍ക്ക് ലളിതവും മൂല്യവത്തായതുമായ ഇന്‍ഷുറന്‍സ് അനുഭവം നല്‍കുക എന്നതാണ് ലക്ഷ്യമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സി.ജെ. ജോര്‍ജ്ജ് പറഞ്ഞു.
ബജാജ് അലയന്‍സ് ലൈഫിന്റെ ടേം പ്ലാനുകള്‍, യൂലിപ്പുകള്‍, റിട്ടയര്‍മെന്റ് പ്ലാനുകള്‍, സമ്പാദ്യ പദ്ധതികള്‍ എന്നിവ ഉള്‍പ്പെടെയുള്ള നൂതന സേവനങ്ങള്‍ ഇനി മുതല്‍ ജിയോജിത്തിന്റെ ശാഖകളിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.