image

3 Jun 2025 1:57 PM IST

Insurance

കോവിഡ് പടരുന്നു; ഹെല്‍ത്ത് ഇന്‍ഷുറന്‍സുണ്ടെങ്കില്‍ പോക്കറ്റ് കാലിയാകില്ല

MyFin Desk

covid is spreading, if you have health insurance, your pocket wont be empty
X

Summary

  • പ്രതിമാസം വെറും 500 രൂപ മുതൽ ഹെൽത്ത് പ്രീമിയം


ഇന്ത്യയിൽ കോവിഡ്-19 കേസുകൾ വീണ്ടും കൂടുകയാണ്. ഈ സാഹചര്യത്തിൽ, മാസ്ക് ധരിക്കുന്നത് പോലെ തന്നെ പ്രധാനമാണ് സാമ്പത്തികമായ മുൻകരുതലുകൾ എടുക്കുക എന്നത്. ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളിൽ ഇപ്പോൾ കോവിഡ്-19 ചികിത്സയ്ക്കുള്ള കവറേജ് ഉൾപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് മൂലമുണ്ടാകുന്ന ആശുപത്രിവാസവും തുടർന്നുണ്ടാകുന്ന ഭാരിച്ച ചെലവുകൾ അതിജീവിക്കാനും കോവിഡ് ഹെൽത്ത് ഇൻഷുറൻസ് പദ്ധതി സഹായകമാകും. ഇതുവഴി, ഉയർന്ന ഹോസ്പിറ്റൽ ചെലവുകളെ കുറിച്ച് ആശങ്കപ്പെടാതെ നിങ്ങൾക്ക് ഏറ്റവും മികച്ച കോവിഡ് ചികിത്സ നേടാൻ കഴിയും.

ഒരു ഹെൽത്ത് ഇൻഷുറൻസ് എടുക്കുമ്പോൾ ആശുപത്രിവാസം, ആംബുലൻസ് ചെലവുകൾ, ICU ചെലവുകൾ, ചികിത്സയ്ക്ക് മുൻപും ശേഷവുമുള്ള ചെലവുകൾ, ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ എന്നിവയെല്ലാം ഉൾപ്പെടുന്ന ഒരു സമഗ്രമായ ഹെൽത്ത് ഇൻഷുറൻസ്ൻ പ്ലാൻ വേണം തിരഞ്ഞെടുക്കാൻ. കൂടാതെ, ക്യാഷ്‌ലെസ് സൗകര്യം, വെയിറ്റിംഗ് പിരീഡ്, ആവശ്യമായ സം അഷ്വേർഡ്, നെറ്റ്‌വർക്ക് ഹോസ്പിറ്റലുകൾ, ക്ലെയിം സെറ്റിൽമെൻ്റ് റേഷ്യോ, എക്സ്ക്ലൂഷൻസ് എന്നിവയും ശ്രദ്ധിക്കണം.

തികച്ചും കുറഞ്ഞ ചെലവിൽ, പ്രതിമാസം വെറും 500 രൂപ മുതൽ പ്രീമിയം വരുന്ന നിരവധി മെഡിക്കൽ ഇൻഷുറൻസ് പ്ലാനുകൾ ഇന്ന് ലഭ്യമാണ്. പല ഇൻഷുറൻസ് കമ്പനികളും 60 വയസ്സിന് മുകളിലുള്ളവർക്കായി 85 അല്ലെങ്കിൽ 90 വയസ്സ് വരെ നീണ്ടു നിൽക്കുന്ന പ്രത്യേക സീനിയർ സിറ്റിസൺ പ്ലാനുകൾ നൽകുന്നുണ്ട്. 65 വയസ്സിനു മുകളിൽ പുതിയതായി ഇൻഷുറൻസ് എടുക്കുന്നവർക്ക് 5 ലക്ഷം രൂപ വരെ കവർ നൽകുന്ന പോളിസികളും ഉണ്ട്.

ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർക്ക്, കോവിഡ് പോലുള്ള സാഹചര്യങ്ങളിൽ ഒരു ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.