23 May 2025 3:16 PM IST
Summary
- ആദ്യം എടുത്ത ഉയർന്ന സം ഇൻഷ്വർ സ്ലാബിലേക്ക് എപ്പോൾ വേണമെകിലും മാറാൻ സാധിക്കും
സാധാരണയായി ഹെൽത്ത് ഇൻഷുറൻസ് പോളിസി പുതുക്കുന്ന സമയത്ത് സം ഇൻഷുർ ചെയ്ത തുക വർദ്ധിപ്പിക്കാൻ കഴിയും. പല ഇൻഷുറൻസ് കമ്പനികളും നിങ്ങളുടെ നിലവിലുള്ള പോളിസിയിൽ ചേർക്കാൻ കഴിയുന്ന ടോപ്പ്-അപ്പ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. ഇത് അടിസ്ഥാന പ്രീമിയം കാര്യമായി വർദ്ധിപ്പിക്കാതെ കവറേജ് വർദ്ധിപ്പിക്കാൻ സഹായിക്കും.
എന്നാൽ പല ഇൻഷുറൻസ് കമ്പനികളും പോളിസി പുതുക്കുമ്പോൾ സം ഇൻഷുർ തുക (കവറേജ് തുക) വർദ്ധിപ്പിക്കാൻ അനുവദിക്കാറുണ്ടെങ്കിലും, ഒരു മെഡിക്കൽ ക്ലെയിമിന് ശേഷം പ്രീമിയം വർദ്ധിപ്പിക്കുന്നത് സാധാരണയായി കുറവാണ്. പ്രത്യേകിച്ചും ഫിക്സഡ്-പ്രീമിയം പ്ലാനുകളിൽ. കൂടതെ, ചില ഇൻഷുറൻസ് കമ്പനികൾ പോളിസി പുതുക്കുന്ന സമയത്തെ പ്രായത്തിന്റെയും, മെഡിക്കൽ ക്ലെയിം ഹിസ്റ്ററിയുടെയും അടിസ്ഥാനത്തിൽ പ്രീമിയം ക്രമീകരിച്ചേക്കാം. ഉയർന്ന തുക ലഭിക്കുന്ന ഹെൽത്ത് ഇൻഷുറൻസ് പ്ലാനിലേക്ക് മാറാൻ ഈ സാഹചര്യത്തിൽ സാധിക്കാതെ വരുന്നു.
ഈ പ്രതിസന്ധി എങ്ങനെ മറികടക്കാം
നിങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതിരിക്കുന്ന ആദ്യ സമയത്ത് തന്നെ ഒരു ഉയർന്ന തുകയുടെ മെഡിക്കൽ ഇൻഷുർ പോളിസി തിരഞ്ഞെടുക്കുന്ന പക്ഷം അടുത്ത വർഷം കുറഞ്ഞ തുകയുടെ പോളിസിയിലേക്ക് മാറാം. എന്നാൽ ലൈഫ് ടൈം ആദ്യം എടുത്ത ഉയർന്ന സം ഇൻഷുർ സ്ലാബ് നിലനിൽക്കുന്നതിനാൽ എപ്പോൾ വേണമെകിലും അതിലേക്ക് മാറാൻ സാധിക്കും. എന്നാൽ കുറഞ്ഞ സം ഇൻഷുർ സ്ലാബ് ആണ് ഉള്ളതെങ്ക്കിൽ ക്ലെയിമിന് ശേഷം സം ഇൻഷുർ തുക ഉയർത്താൻ സാധ്യമാകണമെന്നില്ല.
കൂടാതെ പുതിയ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയാൽ അത് ഉയർന്ന പ്രീമിയത്തിലേക്ക് നയിച്ചേക്കാം. നിങ്ങളുടെ നിലവിലുള്ള ഇൻഷുറൻസ് കമ്പനി നിങ്ങളുടെ പ്രീമിയം ഗണ്യമായി വർദ്ധിപ്പിക്കുകയാണെങ്കിൽ, കൂടുതൽ അനുകൂലമായ പുതുക്കൽ നിബന്ധനകൾ വാഗ്ദാനം ചെയ്യുന്ന അല്ലെങ്കിൽ ക്ലെയിം ഹിസ്റ്ററി പരിഗണിക്കാത്ത മറ്റൊരു ഇൻഷുറൻസ് കമ്പനിയിലേക്ക് മാറുന്നത് പരിഗണിക്കാവുന്നതാണ് എന്ന് പോളിസിബസാർ അഭിപ്രായപ്പെടുന്നു.