image

18 May 2025 1:15 PM IST

Personal Finance

എന്താണ് ക്രെഡിറ്റ് സ്‌കോര്‍ ? എങ്ങനെ മെച്ചപ്പെടുത്താം?

MyFin Desk

msme enterprises given credit score
X

ഒരു നല്ല ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തുക എന്നത് സാമ്പത്തിക ഭദ്രതയ്ക്ക് വളരെ പ്രധാനമാണ്. വായ്പകള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും മറ്റും യോഗ്യതയുണ്ടോ എന്ന് വിലയിരുത്തുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്‌കോര്‍. ക്രെഡിറ്റ് സ്‌കോര്‍ കണക്കാക്കുന്നതിന് നിരവധി മാനദണ്ഡങ്ങളുണ്ട്. ഇവ എന്തെന്നും ക്രെഡിറ്റ് സ്‌കോര്‍ എങ്ങനെ മെച്ചപ്പെടുത്താമെന്നും മനസിലാക്കാം.

ക്രെഡിറ്റ് സ്‌കോര്‍ റേഞ്ചുകള്‍

800ന് മുകളില്‍– ലോണുകള്‍ ലഭിക്കാന്‍ ഏറ്റവുമെളുപ്പം

750-799 – നല്ല ക്രെഡിറ്റ് ഹിസ്റ്ററി, ലോണുകള്‍ ലഭിക്കാന്‍ വളരെയേറെ സാധ്യത

701-749- വളരെയെളുപ്പത്തില്‍ സ്‌കോര്‍ മെച്ചപ്പെടുത്താന്‍ സാധ്യതയുള്ള വിഭാഗം. ലോണുകള്‍ ലഭിക്കാനും ഏറെ സാധ്യത

651-700– പുതിയ ക്രെഡിറ്റിനായുള്ള യോഗ്യത നേടാന്‍ സാധ്യത കുറവ്

300-650 ക്രെഡിറ്റ്, വായ്പാ അപേക്ഷകള്‍ തിരസ്‌കരിക്കപ്പെടാന്‍ സാധ്യത

ക്രെഡിറ്റ് സ്‌കോറിനെ സ്വാധീനിക്കുന്ന കാര്യങ്ങള്‍

പേഴ്‌സണല്‍ ലോണുകള്‍, ഭവന വായ്പകള്‍, മറ്റ് ലോണുകള്‍, ക്രെഡിറ്റ് അക്കൗണ്ടുകള്‍ തുടങ്ങിയ ഇടപാടുകളെല്ലാം ചേര്‍ന്നതാണ് പേയ്‌മെന്റ് റെക്കോര്‍ഡ്. വായ്പാ തിരിച്ചടവ് മുടങ്ങല്‍, ജപ്തി, കടം എന്നിവ ക്രെഡിറ്റ് സ്‌കോറിനെ വളരെ മോശമായി ബാധിക്കും.

എങ്ങനെ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താം

കൃത്യസമയത്ത് വായ്പകള്‍ അടച്ചുതീര്‍ക്കാന്‍ ശ്രമിക്കുക.

ക്രെഡിറ്റ് പരിധിയുടെ 50 ശതമാനത്തില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുക

ബില്ലുകള്‍ സമയപരിധിയ്ക്ക് മുന്‍പ് അടച്ചുതീര്‍ക്കുക