13 Feb 2022 5:08 AM IST
Summary
വിവിധ വിഭാഗങ്ങളിലായി വ്യത്യസ്ത ഓംബുഡ്സ്മാന്‍ സ്‌കീമുകള്‍ക്ക് കീഴില്‍ ആര്‍ബിഐ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് പരാതികള്‍ 2020-2020 ല്‍ 1,35,448 ആയിരുന്നെങ്കില്‍ 2020-21ല്‍ 1,45,309 ആയി ഉയര്‍ന്നതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാജ്യസഭയെ അറിയിച്ചു. 2019-20 മുതല്‍ 2020-21 വരെയുള്ള കാലയളവില്‍ എടിഎം/ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, മൊബൈല്‍/ഇലക്ട്രോണിക് ബാങ്കിംഗ് എന്നിവയ്ക്കെതിരായ പരാതികള്‍ താരതമ്യം ചെയ്യുമ്പോള്‍, എടിഎം/ഡെബിറ്റ് സംബന്ധിച്ച പരാതികളില്‍ 13.01 ശതമാനം കുറവുണ്ടായതായി ആര്‍ബിഐ അറിയിച്ചു. മൊബൈല്‍/ഇലക്ട്രോണിക് ബാങ്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട് പരാതികളില്‍ 12.01 ശതമാനവും ക്രെഡിറ്റ് […]
വിവിധ വിഭാഗങ്ങളിലായി വ്യത്യസ്ത ഓംബുഡ്സ്മാന്‍ സ്‌കീമുകള്‍ക്ക് കീഴില്‍ ആര്‍ബിഐ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് പരാതികള്‍ 2020-2020 ല്‍ 1,35,448 ആയിരുന്നെങ്കില്‍ 2020-21ല്‍ 1,45,309 ആയി ഉയര്‍ന്നതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാജ്യസഭയെ അറിയിച്ചു.
2019-20 മുതല്‍ 2020-21 വരെയുള്ള കാലയളവില്‍ എടിഎം/ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, മൊബൈല്‍/ഇലക്ട്രോണിക് ബാങ്കിംഗ് എന്നിവയ്ക്കെതിരായ പരാതികള്‍ താരതമ്യം ചെയ്യുമ്പോള്‍, എടിഎം/ഡെബിറ്റ് സംബന്ധിച്ച പരാതികളില്‍ 13.01 ശതമാനം കുറവുണ്ടായതായി ആര്‍ബിഐ അറിയിച്ചു.
മൊബൈല്‍/ഇലക്ട്രോണിക് ബാങ്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട് പരാതികളില്‍ 12.01 ശതമാനവും ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട പരാതികളില്‍ 52.99 ശതമാനവും വര്‍ധനവുണ്ടായതായും ധനമന്ത്രി പറഞ്ഞു.
റിസര്‍വ് ബാങ്കിന്റെ 2017 ജൂലൈ 6 ലെ സര്‍ക്കുലര്‍ അനുസരിച്ച്, അനധികൃത ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്, അതില്‍ അത്തരം പരാതികള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഉള്‍പ്പെടുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.