18 March 2022 12:34 PM IST
Summary
രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്പോള്‍ കാര്‍ ഉടമകള്‍ ഇലക്ട്രിക് കാറുകളിലേക്ക് മാത്രമല്ല മാറുന്നത്. ഇന്ധനച്ചെലവില്‍ ലാഭം പ്രതീക്ഷിച്ച് കാറില്‍ എല്‍പിജി അല്ലെങ്കില്‍ സിഎന്‍ജി കിറ്റ് സ്ഥാപിക്കുന്നതും പരിഗണിക്കാറുണ്ട്. ഇത്തരത്തില്‍ മാറ്റം വരുത്തുമ്പോള്‍ അത് പോളിസിയിലും പ്രതിഫലിക്കണം. അംഗീകൃത സിഎന്‍ജി കിറ്റാണ് വാഹനത്തില്‍ സ്ഥാപിക്കുന്നതെന്ന് ഉറപ്പു വരുത്തകയാണ് ഇവിടെ ആദ്യം ചെയ്യേണ്ടത്. പിന്നീട് അത് വാഹനത്തിന്റെ ആര്‍സി ബുക്കില്‍ ചേര്‍ക്കേണ്ടതുണ്ട്. പെട്രോള്‍, ഡീസല്‍ കാറില്‍ സിഎന്‍ജി അല്ലെങ്കില്‍ എല്‍പിജി കിറ്റ് ഘടിപ്പിക്കുമ്പോള്‍ ബന്ധപ്പെട്ട ആര്‍ ടി ഒ ഓഫീസില്‍ അതിനുള്ള […]
രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്പോള്‍ കാര്‍ ഉടമകള്‍ ഇലക്ട്രിക് കാറുകളിലേക്ക് മാത്രമല്ല മാറുന്നത്. ഇന്ധനച്ചെലവില്‍ ലാഭം പ്രതീക്ഷിച്ച് കാറില്‍ എല്‍പിജി അല്ലെങ്കില്‍ സിഎന്‍ജി കിറ്റ് സ്ഥാപിക്കുന്നതും പരിഗണിക്കാറുണ്ട്. ഇത്തരത്തില്‍ മാറ്റം വരുത്തുമ്പോള്‍ അത് പോളിസിയിലും പ്രതിഫലിക്കണം.
അംഗീകൃത സിഎന്‍ജി കിറ്റാണ് വാഹനത്തില്‍ സ്ഥാപിക്കുന്നതെന്ന് ഉറപ്പു വരുത്തകയാണ് ഇവിടെ ആദ്യം ചെയ്യേണ്ടത്. പിന്നീട് അത് വാഹനത്തിന്റെ ആര്‍സി ബുക്കില്‍ ചേര്‍ക്കേണ്ടതുണ്ട്. പെട്രോള്‍, ഡീസല്‍ കാറില്‍ സിഎന്‍ജി അല്ലെങ്കില്‍ എല്‍പിജി കിറ്റ് ഘടിപ്പിക്കുമ്പോള്‍ ബന്ധപ്പെട്ട ആര്‍ ടി ഒ ഓഫീസില്‍ അതിനുള്ള അപേക്ഷ നല്‍കണം.
ഇതിന്റെ തുടര്‍ നടപടികളുടെ ഭാഗമായിട്ടാണ് റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ (ആര്‍സി) ഇത് രേഖപ്പെടുത്തുന്നത്. നിലവിലുള്ള ആര്‍സി ബുക്ക്, ഇന്‍ഷുറന്‍സ് പോളിസി കോപ്പി, എല്‍പിജി അല്ലെങ്കില്‍ സിഎന്‍ജി കിറ്റിനുള്ള ഇന്‍വോയ്‌സ്, വാഹന ഉടമയുടെ കെവൈസി രേഖകള്‍ തുടങ്ങിയവ ആര്‍ടിഒയ്ക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. അധികൃതര്‍ വാഹനവും സമര്‍പ്പിച്ച മറ്റ് രേഖകളും പരിശോധിച്ച ശേഷം ആര്‍സി ബുക്ക് നല്‍കും.
വാഹനം ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ള കമ്പനിക്കും അപേക്ഷ നല്‍കണം. ഇവിടെ, അപേക്ഷയ്‌ക്കൊപ്പം അംഗീകൃത ആര്‍സി ബുക്ക്, എല്‍പിജി അല്ലെങ്കില്‍ സിഎന്‍ജി കിറ്റിനുള്ള ഇന്‍വോയ്‌സ് പോലുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും സമര്‍പ്പിക്കേണ്ടതുണ്ട്.