image

22 March 2022 12:09 PM IST

Automobile

രണ്ടു വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയും: ഗഡ്കരി

MyFin Desk

രണ്ടു വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയും: ഗഡ്കരി
X

Summary

ന്യൂഡല്‍ഹി: ഇന്ന് ലോകം സാങ്കേതികവിദ്യയിലും ഹരിത ഇന്ധനങ്ങളിലും വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഇത് ഇലട്രിക് വാഹനങ്ങളുടെ വില കുറയ്ക്കാന്നതില്‍ വലിയ പങ്ക് വഹിക്കും. പെട്രോള്‍ വാഹനങ്ങളുടെ ഒപ്പം ഇലക്ട്രിക് വാഹനങ്ങളുടെ വില എത്തും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളിലാണ് ഇലക്ട്രിക് വാഹനങ്ങള്‍ പെട്രോള്‍ വാഹനങ്ങള്‍ക്ക് തുല്യമാവുക. റോഡ്-ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ മറുപടി പറയുന്നതിനിടയിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്. ചെലവ് കുറഞ്ഞ ഇന്ധനങ്ങളിലേക്ക് ഈ വര്‍ഷം തന്നെ മാറേണ്ടതതിന്റെ ആവശ്യകതയെക്കുറിച്ചും ഗഡ്കരി പറഞ്ഞു. ചെലവ് […]


ന്യൂഡല്‍ഹി: ഇന്ന് ലോകം സാങ്കേതികവിദ്യയിലും ഹരിത ഇന്ധനങ്ങളിലും വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഇത് ഇലട്രിക് വാഹനങ്ങളുടെ വില കുറയ്ക്കാന്നതില്‍ വലിയ പങ്ക് വഹിക്കും. പെട്രോള്‍ വാഹനങ്ങളുടെ ഒപ്പം ഇലക്ട്രിക് വാഹനങ്ങളുടെ വില എത്തും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളിലാണ് ഇലക്ട്രിക് വാഹനങ്ങള്‍ പെട്രോള്‍ വാഹനങ്ങള്‍ക്ക് തുല്യമാവുക. റോഡ്-ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ മറുപടി പറയുന്നതിനിടയിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്. ചെലവ് കുറഞ്ഞ ഇന്ധനങ്ങളിലേക്ക് ഈ വര്‍ഷം തന്നെ മാറേണ്ടതതിന്റെ ആവശ്യകതയെക്കുറിച്ചും ഗഡ്കരി പറഞ്ഞു. ചെലവ് കുറഞ്ഞ ഇന്ധനം ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും സൂചിപ്പിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ യാഥാർത്ഥ്യമായാല്‍ ഇതുവഴി ഡല്‍ഹിയുടെ മലിനീകരണ തോത് കുറയ്ക്കാന്‍ സാധിക്കുമെന്നും, അവിടുത്തെ സ്ഥിതി മൊത്തത്തില്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹൈഡ്രജന്‍ സാങ്കേതികവിദ്യ ഗതാഗതത്തിനായി ഉപയോഗപ്പെടുത്താന്‍ എംപിമാരോട് അദ്ദേഹം ആവശ്യപ്പെട്ടു. അതോടൊപ്പം അതാത് ജില്ലകളില്‍ മലിനജലം ഉപയോഗിച്ച് ഹരിത ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാന്‍ മുന്‍കൈയ്യെടുക്കാനും ഗഡ്കരി ആവശ്യപ്പെട്ടു. ഉടന്‍ തന്നെ ഏറ്റവും വിലകുറഞ്ഞ ഇന്ധന ബദലായി ഹൈഡ്രജന്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു.