20 April 2022 2:24 PM IST
ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ കേസ് : സിംഗ് സഹോദരന്മാരടക്കം ഏഴ് പേര്‍ക്ക് 24 കോടി പിഴ ചുമത്തി സെബി
MyFin Desk
Summary
ഡെല്‍ഹി : ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ കേസില്‍ സഹോദരന്മാരായ മല്‍വീന്ദര്‍ മോഹന്‍ സിംഗ്, ശിവിന്ദര്‍ മോഹന്‍ സിംഗ് എന്നിവര്‍ക്കും ഏഴ് സ്ഥാപനങ്ങള്‍ക്കും 24 കോടി രൂപ പിഴ ചുമത്തി സെബി. കൂടാതെ, സെബി ഇവരെയെല്ലാം മൂലധന വിപണികളില്‍ നിന്നും മൂന്ന് വര്‍ഷത്തേക്ക് വിലക്കിയിട്ടുണ്ട്. ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന് ഒരു കോടി രൂപയും ഫോര്‍ട്ടിസ് ആശുപത്രികള്‍ക്ക് 50 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്. മാലാവ് ഹോള്‍ഡിംഗ്‌സ് 2.5 കോടി രൂപ, ശിവി ഹോള്‍ഡിംഗ്‌സിന് 2.5 കോടി രൂപ, ഗഗന്‍ദീപ് […]
ഡെല്‍ഹി : ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ കേസില്‍ സഹോദരന്മാരായ മല്‍വീന്ദര്‍ മോഹന്‍ സിംഗ്, ശിവിന്ദര്‍ മോഹന്‍ സിംഗ് എന്നിവര്‍ക്കും ഏഴ് സ്ഥാപനങ്ങള്‍ക്കും 24 കോടി രൂപ പിഴ ചുമത്തി സെബി. കൂടാതെ, സെബി ഇവരെയെല്ലാം മൂലധന വിപണികളില്‍ നിന്നും മൂന്ന് വര്‍ഷത്തേക്ക് വിലക്കിയിട്ടുണ്ട്. ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന് ഒരു കോടി രൂപയും ഫോര്‍ട്ടിസ് ആശുപത്രികള്‍ക്ക് 50 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്.
മാലാവ് ഹോള്‍ഡിംഗ്‌സ് 2.5 കോടി രൂപ, ശിവി ഹോള്‍ഡിംഗ്‌സിന് 2.5 കോടി രൂപ, ഗഗന്‍ദീപ് സിങ് ബേദിയ്ക്ക് 2.5 കോടി രൂപ, ഭവദീപ് സിംഗിന് 2.5 കോടി രൂപ എന്നിങ്ങനെയാണ് പിഴ ചുമത്തിയിരിക്കുന്നതെന്നും സെബി അറിയിച്ചു. സിംഗ് സഹോദരന്മാര്‍, ആര്‍എച്ച്‌സി ഹോള്‍ഡിംഗ്, മാലാവ് ഹോള്‍ഡിംഗ്‌സ്, ശിവി ഹോള്‍ഡിംഗ്‌സ് എന്നിവര്‍ ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍സ്/ ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ എന്നിവിടങ്ങളില്‍ നിന്ന് ഐസിഡികള്‍ വഴിയുള്ള നിക്ഷേപ ഫണ്ട് വഴിതിരിച്ചുവിടുന്നതില്‍ പ്രധാന പങ്ക് വഹിച്ചതായി സെബി കണ്ടെത്തിയിരുന്നു.
മാത്രമല്ല 397.12 കോടി രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നും സെബി കണ്ടെത്തി. സിംഗ് സഹോദരന്മാരില്‍ നിന്നും വിവിധ പ്രൊമോട്ടര്‍ കമ്പനികളില്‍ നിന്നും പലിശ സഹിതം 403 കോടി രൂപ തിരിച്ചുപിടിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് 2018 ഒക്ടോബറില്‍ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന് (എഫ്എച്ച്എല്‍) സെബി നിര്‍ദ്ദേശം നല്‍കിയിരുന്നു.