image

22 April 2022 12:18 PM IST

ഓഷ്യന്‍ സ്പാര്‍ക്കിളിനെ ഏറ്റെടുത്ത് അദാനി പോര്‍ട്ട്സ്

MyFin Desk

ഓഷ്യന്‍ സ്പാര്‍ക്കിളിനെ ഏറ്റെടുത്ത് അദാനി പോര്‍ട്ട്സ്
X

Summary

  ഡെല്‍ഹി: സമുദ്ര സേവന ദാതാക്കളായ ഓഷ്യന്‍ സ്പാര്‍ക്കിളിനെ (ഒഎസ്എല്‍) ഏറ്റെടുക്കാന്‍ അദാനി ഹാര്‍ബര്‍ സര്‍വീസസ് കരാറില്‍ ഏര്‍പ്പെട്ടു. അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍സിന്റെ (എപിഎസ്ഇസെഡ്) അനുബന്ധ സ്ഥാപനമാണ് അദാനി ഹാര്‍ബര്‍ സര്‍വീസസ്. ഒഎസ്എലിന്റേയും ടിഎഎച്ച്എസ്എലിന്റേയും സംയോജനത്തോടെ ബിസിനസ് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കാനാകുമെന്നും, ഇതിലൂടെ എപിഎസ്ഇസെഡിന് കൂടുതല്‍ മൂല്യം സൃഷ്ടിക്കാനാകുമെന്നും എപിഎസ്ഇസെഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഡയറക്റ്ററുമായ കരണ്‍ അദാനി പറഞ്ഞു. സമുദ്ര മേഖലയിലെ വ്യാപാരം മാത്രമല്ല, രാജ്യാന്തര തലത്തില്‍ കൂടുതല്‍ സാന്നിധ്യമറിയിക്കുന്നതും ഉപകാരപ്പെടുമെന്നാണ് […]


ഡെല്‍ഹി: സമുദ്ര സേവന ദാതാക്കളായ ഓഷ്യന്‍ സ്പാര്‍ക്കിളിനെ (ഒഎസ്എല്‍) ഏറ്റെടുക്കാന്‍ അദാനി ഹാര്‍ബര്‍ സര്‍വീസസ് കരാറില്‍ ഏര്‍പ്പെട്ടു. അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍സിന്റെ (എപിഎസ്ഇസെഡ്) അനുബന്ധ സ്ഥാപനമാണ് അദാനി ഹാര്‍ബര്‍ സര്‍വീസസ്.

ഒഎസ്എലിന്റേയും ടിഎഎച്ച്എസ്എലിന്റേയും സംയോജനത്തോടെ ബിസിനസ് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കാനാകുമെന്നും, ഇതിലൂടെ എപിഎസ്ഇസെഡിന് കൂടുതല്‍ മൂല്യം സൃഷ്ടിക്കാനാകുമെന്നും എപിഎസ്ഇസെഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഡയറക്റ്ററുമായ കരണ്‍ അദാനി പറഞ്ഞു.

സമുദ്ര മേഖലയിലെ വ്യാപാരം മാത്രമല്ല, രാജ്യാന്തര തലത്തില്‍ കൂടുതല്‍ സാന്നിധ്യമറിയിക്കുന്നതും ഉപകാരപ്പെടുമെന്നാണ് കമ്പനി വിലയിരുത്തല്‍. കമ്പനി നടത്തുന്ന പ്രധാന പ്രവര്‍ത്തനങ്ങളില്‍ ടവേജ്, പൈലറ്റേജ്, ഡ്രെഡ്ജിംഗ് എന്നിവ ഉള്‍പ്പെടുന്നുണ്ട്.

വിപണിയില്‍ മുന്‍നിരയിലാണ് ഒഎസ്എലുള്ളത്. സ്വന്തമായി 94 കപ്പലുകളും വാടയ്ക്കെടുത്ത 13 കപ്പലുകളും ഇവയ്ക്കുണ്ട്. ഏതാണ്ട് 1700 കോടി രൂപയാണ് ഒഎസ്എലിന്റെ എന്റര്‍പ്രൈസ് മൂല്യം.

നിലവിലെ ചെയര്‍മാനും എംഡിയുമായ പി ജയരാജ് കുമാര്‍ 1995 ല്‍ സ്ഥാപിച്ചതാണ് കമ്പനി. ഇന്ത്യയിലെ എല്ലാ പ്രധാന തുറമുഖങ്ങളിലും 15 ചെറുകിട തുറമുഖങ്ങളിലും മൂന്ന് എല്‍എന്‍ജി ടെര്‍മിനലുകളിലും ഒഎസ്എലിന് സാന്നിധ്യമുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ ലോജിസ്റ്റിക്‌സ് കമ്പനിയാണ് അദാനി പോര്‍ട്സ്.