22 April 2022 6:00 AM IST
Summary
കൊച്ചി: ചുങ്കത്ത് ജ്വല്ലറി മൈഫിന്‍ പോയിന്റ് മണികിലുക്കത്തിന്റെ രണ്ടാം ദിവസം പിന്നിടുമ്പോഴും സമ്മാനപ്പെരുമഴ. പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും സമ്മാനവുമായാണ് മടങ്ങിയത്. ഞായറാഴ്ച്ച വരെ നീളുന്ന മത്സരത്തിലേയ്ക്ക് കണ്ടും കേട്ടമറിഞ്ഞ് നിരവധിപ്പേരാണ് എത്തുന്നത്. 18 നും 55 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കായി സംഘടിപ്പിച്ചിരിക്കുന്ന മത്സരത്തിന് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഷോറൂമിന് പുറത്ത് ഒരുക്കിയ റേഡിയോ ബൂത്ത് വേറിട്ട, പുതിയൊരു അനുഭവമാണ് ഏവര്‍ക്കും സമ്മാനിക്കുന്നത്. ഒരു റേഡിയോ ബൂത്തിലെ പ്രവര്‍ത്തനങ്ങളും വിശേഷങ്ങളും പലരും അനുഭവിച്ചറിയുന്നതും കാണുന്നതു പോലും […]
കൊച്ചി: ചുങ്കത്ത് ജ്വല്ലറി മൈഫിന്‍ പോയിന്റ് മണികിലുക്കത്തിന്റെ രണ്ടാം ദിവസം പിന്നിടുമ്പോഴും സമ്മാനപ്പെരുമഴ. പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും സമ്മാനവുമായാണ് മടങ്ങിയത്. ഞായറാഴ്ച്ച വരെ നീളുന്ന മത്സരത്തിലേയ്ക്ക് കണ്ടും കേട്ടമറിഞ്ഞ് നിരവധിപ്പേരാണ് എത്തുന്നത്. 18 നും 55 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കായി സംഘടിപ്പിച്ചിരിക്കുന്ന മത്സരത്തിന് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
ഷോറൂമിന് പുറത്ത് ഒരുക്കിയ റേഡിയോ ബൂത്ത് വേറിട്ട, പുതിയൊരു അനുഭവമാണ് ഏവര്‍ക്കും സമ്മാനിക്കുന്നത്. ഒരു റേഡിയോ ബൂത്തിലെ പ്രവര്‍ത്തനങ്ങളും വിശേഷങ്ങളും പലരും അനുഭവിച്ചറിയുന്നതും കാണുന്നതു പോലും ആദ്യമാണെന്നതും പരിപാടിയെ കൂടുതല്‍ ആകര്‍ഷണീയമാക്കി. മൈഫിന്‍ മണികിലുക്കത്തില്‍ സമ്മാനം നേടിയവരില്‍ പലരും ചുങ്കത്ത് ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിയാണ് മടങ്ങുന്നത്.
സുഹൃത്തുക്കള്‍ സമ്മാനാര്‍ഹരായതറിഞ്ഞെത്തിയവരും കുറവല്ല. വാസ്തവത്തില്‍ ഒരു മത്സരത്തേക്കാളുപരി പുതിയ രീതിയിലുള്ള ഒരു ഗെയിം അടുത്തറിയാനുള്ള അവസരമായിട്ടാണ് പലരും ചുങ്കത്ത് ജ്വല്ലറി മൈഫിന്‍ പോയിന്റ് മണികിലുക്കത്തെ കണ്ടത്. കൗതുകത്തോടെ, ആകാംഷയോടെ മൊബൈലുമായി ക്യു ആര്‍ കോഡുകള്‍ക്കടുത്തേയ്ക്ക് ഏവരേയും അടുപ്പിക്കാന്‍ ഈ പരിപാടിയിലൂടെ സാധിച്ചു.
തിങ്കളാഴ്ച്ച ആരംഭിച്ച ചുങ്കത്ത് ജ്വല്ലറി മൈഫിന്‍ പോയിന്റ് മണികിലുക്കം ഞായറാഴ്ച അവസാനിക്കും. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനായും ഷോറൂമില്‍ നേരിട്ടെത്തിയും രജിസ്റ്റര്‍ ചെയ്യാം. ചുങ്കത്ത് ജ്വല്ലറിയുടെ കൊച്ചി ഷോറൂമിലാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.