image

30 April 2022 8:35 AM IST

40 സിനിമ, ടിവി ഓൺ ഡിമാൻഡ്, ഫിലിം റെൻറൽ പദ്ധതികളുമായി ആമസോൺ

MyFin Desk

amazon job cuts
X

amazon job cuts 

Summary

പുതിയ ലൈസൻസിംഗ് കരാറുകളും,  ടിവി ഓൺ ഡിമാൻഡ്,  ഫിലിം റെന്റൽ സേവനങ്ങളും അവതരിപ്പിച്ചു കൊണ്ട് ആമസോൺ പ്രൈം ഇന്ത്യയിൽ  വലിയ കുതിപ്പിനൊരുങ്ങുന്നു. 40-ലധികം സിനിമകളും ടിവി സീരീസുകളും സമാരംഭിക്കാനുള്ള പദ്ധതികളോടെയാണ് ആമസോൺ ഇന്ത്യ മുന്നേറ്റം നടത്താനൊരുങ്ങുന്നത്. മുംബൈയിൽ നടന്ന ആദ്യ പ്രൈം വീഡിയോ ഇന്ത്യ ഷോകേസ് ഇവന്റിൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കുമെന്നു ആമസോൺ പ്രൈം ഹെഡ് അപർണ്ണ പുരോഹിത് പറഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ സമാരംഭിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലെ […]


പുതിയ ലൈസൻസിംഗ് കരാറുകളും, ടിവി ഓൺ ഡിമാൻഡ്, ഫിലിം റെന്റൽ സേവനങ്ങളും അവതരിപ്പിച്ചു കൊണ്ട് ആമസോൺ പ്രൈം ഇന്ത്യയിൽ വലിയ കുതിപ്പിനൊരുങ്ങുന്നു. 40-ലധികം സിനിമകളും ടിവി സീരീസുകളും സമാരംഭിക്കാനുള്ള പദ്ധതികളോടെയാണ് ആമസോൺ ഇന്ത്യ മുന്നേറ്റം നടത്താനൊരുങ്ങുന്നത്.
മുംബൈയിൽ നടന്ന ആദ്യ പ്രൈം വീഡിയോ ഇന്ത്യ ഷോകേസ് ഇവന്റിൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കുമെന്നു ആമസോൺ പ്രൈം ഹെഡ് അപർണ്ണ പുരോഹിത് പറഞ്ഞു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ സമാരംഭിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലെ ഒറിജിനൽ ഫീച്ചറുകൾ, സീരീസ്, കോ-പ്രൊഡക്ഷൻസ് എന്നിവയാണ് ഇതിലെ പ്രധാന ആകർഷണങ്ങൾ .ത്രില്ലറുകൾ, ആക്ഷൻ, ഡ്രാമകൾ,കോമഡി പ്രണയം എന്നീ വിഭാഗങ്ങളിൽപ്പെട്ട നാല്പതോളം പ്രൊഡക്ഷനുകളുമായാണ് ആമസോൺ കരാർ ഉണ്ടാക്കിയത്. പ്രായപൂർത്തിയായ പ്രേക്ഷകർക്കായുള്ള ഹൊറർ പരമ്പരകളും ആമസോൺ ലക്ഷ്യമിടുന്നു, അതേസമയം പ്രൈം വീഡിയോ ജീവചരിത്രങ്ങൾ, യഥാർത്ഥ കുറ്റകൃത്യം, അന്വേഷണാത്മക ഡോക്യുഡ്രാമകൾ എന്നിവയും ലിസ്റ്റ് ചെയ്തിട്ടുണ്ട് .
ചാരുകേഷ് ശേഖർ സംവിധാനം ചെയ്ത തെലുഗു ചലച്ചിത്രം അമ്മു , കണ്ണൻ അയ്യർ സംവിധാനം ചെയ്ത ഹിന്ദി പടം "ആയെ വതൻ മേരെ വയാൻ"
ആനന്ദ് ത്രിപാഠിയുടെ കോമഡിചിത്രമായ "മാജ മാ" എന്നിവയാണ് ആമസോൺ പുറത്തുവിട്ട പ്രധാന പേരുകൾ. കൂടാതെ അജയ് ദേവ്ഗൺ ഫിലിംസ് , ധർമ്മ പ്രൊഡക്ഷൻസ്, എക്സൽ എന്റർടൈൻമെന്റ്, യാഷ് രാജ് ഫിലിംസ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റുഡിയോകളുമായി പുതിയ മൾട്ടി-ഇയർ ലൈസൻസിംഗ് ഡീലുകളും കോ-പ്രൊഡക്ഷനുകളും ആമസോൺ പ്രഖ്യാപിച്ചു.
ഇതോടൊപ്പം ഇന്ത്യൻ, അന്തർദേശീയ സിനിമകൾ പ്രൈം അംഗങ്ങൾക്കും അല്ലാത്തവർക്കും വാടകയ്ക്ക് നല്കുന്ന വീഡിയോ റെന്റൽ സർവീസും ആമസോൺ ആരംഭിക്കും. ആമസോൺ ട്രാൻസാക്ഷണൽ വീഡിയോ ഓൺ ഡിമാൻഡ് സ്റ്റോർ വഴിയാണ് ഇവ ലഭ്യമാക്കുക.