image

1 May 2022 11:45 AM IST

Market

എഫ്ഐഐകൾക്ക് പുതിയ മാർഗ്ഗനിർദേശങ്ങളുമായി സെബി

MyFin Desk

SEBI KYC
X

Summary

ഡെല്‍ഹി : നിക്ഷേപ പങ്കാളികള്‍, വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്ഐഐ) എന്നിവര്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). വിദേശ നിക്ഷേപകരുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവരുടെ പേരില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്നീ കാര്യങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് ഇത് പ്രതിഫലിക്കുകയെന്നും സെബി ഇറക്കിയ അറിയിപ്പിലുണ്ട്. പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മെയ് 9 മുതല്‍ പ്രാബല്യത്തില്‍ വരും. നിക്ഷേപക പങ്കാളികള്‍ക്ക് രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്‍പ്പടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുമെന്നും സെബി അറിയിച്ചു. ഒരു […]


ഡെല്‍ഹി : നിക്ഷേപ പങ്കാളികള്‍, വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്ഐഐ) എന്നിവര്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി).

വിദേശ നിക്ഷേപകരുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവരുടെ പേരില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്നീ കാര്യങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് ഇത് പ്രതിഫലിക്കുകയെന്നും സെബി ഇറക്കിയ അറിയിപ്പിലുണ്ട്.

പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മെയ് 9 മുതല്‍ പ്രാബല്യത്തില്‍ വരും. നിക്ഷേപക പങ്കാളികള്‍ക്ക് രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്‍പ്പടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുമെന്നും സെബി അറിയിച്ചു. ഒരു എഫ്ഐഐയുടെ പേരില്‍ ഒരു മാറ്റമുണ്ടായാല്‍, അതിനുള്ള അപേക്ഷ ലഭിച്ചതിന് ശേഷം നിയുക്ത ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ് സര്‍ട്ടിഫിക്കറ്റിലെ പേരിലും മാറ്റം വരുത്തുമെന്ന് സെബി വ്യക്തമാക്കി.