Summary
ഡെല്‍ഹി: ഏപ്രിലില്‍ 24 ശതമാനം വര്‍ധനവോടെ മൊത്തം വില്‍പ്പന 2,95,308 യൂണിറ്റായതായി ടിവിഎസ് മോട്ടോര്‍ കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 2,38,983 യൂണിറ്റുകളാണ് മൊത്തം വില്‍പ്പന രേഖപ്പെടുത്തിയതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. മാര്‍ച്ച് മാസം മൊത്തം ഇരുചക്രവാഹന വില്‍പ്പന 2,80,022 യൂണിറ്റായിരുന്നു. ആഭ്യന്തര ഇരുചക്രവാഹന വില്‍പ്പന മാര്‍ച്ച് മാസം 1,80,533 യൂണിറ്റായിരുന്നു. മുന്‍വര്‍ഷത്തെ 1,31,386 യൂണിറ്റുകളെ അപേക്ഷിച്ച് 37 ശതമാനം വര്‍ധനവാണിതെന്ന് കമ്പനി പറഞ്ഞു. മോട്ടോര്‍സൈക്കിള്‍ വില്‍പ്പന 2021 ഏപ്രിലിലെ 1,33,227 യൂണിറ്റില്‍ നിന്ന് 4 […]
ഡെല്‍ഹി: ഏപ്രിലില്‍ 24 ശതമാനം വര്‍ധനവോടെ മൊത്തം വില്‍പ്പന 2,95,308 യൂണിറ്റായതായി ടിവിഎസ് മോട്ടോര്‍ കമ്പനി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 2,38,983 യൂണിറ്റുകളാണ് മൊത്തം വില്‍പ്പന രേഖപ്പെടുത്തിയതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. മാര്‍ച്ച് മാസം മൊത്തം ഇരുചക്രവാഹന വില്‍പ്പന 2,80,022 യൂണിറ്റായിരുന്നു.
ആഭ്യന്തര ഇരുചക്രവാഹന വില്‍പ്പന മാര്‍ച്ച് മാസം 1,80,533 യൂണിറ്റായിരുന്നു. മുന്‍വര്‍ഷത്തെ 1,31,386 യൂണിറ്റുകളെ അപേക്ഷിച്ച് 37 ശതമാനം വര്‍ധനവാണിതെന്ന് കമ്പനി പറഞ്ഞു.
മോട്ടോര്‍സൈക്കിള്‍ വില്‍പ്പന 2021 ഏപ്രിലിലെ 1,33,227 യൂണിറ്റില്‍ നിന്ന് 4 ശതമാനം വര്‍ധിച്ച് 2022 ഏപ്രിലില്‍ 1,39,027 യൂണിറ്റുകളായി. കൂടാതെ, സ്‌കൂട്ടര്‍ വില്‍പ്പന 2021 ഏപ്രിലിലെ 65,213 യൂണിറ്റില്‍ നിന്ന് 57 ശതമാനം ഉയര്‍ന്ന് 2022 ഏപ്രിലില്‍ 1,02,209 യൂണിറ്റുകളായി.
സെമികണ്ടക്ടറുകളുടെ വിതരണത്തിലെ കുറവ് പ്രീമിയം ഇരുചക്രവാഹനങ്ങളുടെ ഉത്പാദനത്തെയും വില്‍പ്പനയെയും ബാധിച്ചു. തങ്ങള്‍ കഴിഞ്ഞ വര്‍ഷം ചെയ്തതുപോലെ തന്നെ മറ്റ് ഇതര സ്രോതസ്സുകള്‍ ഉപയോഗിച്ച് എത്രയും വേഗം വിതരണം മെച്ചപ്പെടുത്താനുള്ള എല്ലാ വഴികളും നോക്കുകയാണെന്ന് ടിവിഎസ് മോട്ടോര്‍ അറിയിച്ചു.
കമ്പനിയുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിച്ചതെന്നും കമ്പനി പറഞ്ഞു.