3 May 2022 11:10 AM IST
Summary
കൊച്ചി: പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത്തിന്റെ 2021-22 വര്‍ഷത്തിലെ മൊത്തം വരുമാനം മുന്‍ വര്‍ഷത്തെ 427 കോടി രൂപയില്‍ നിന്നും 17 ശതമാനം ഉയര്‍ന്ന് 501 കോടി രൂപയായി. നികുതിക്ക് മുന്‍പുള്ള ലാഭം 165 കോടി രൂപയായിരുന്നത് 22 ശതമാനം വര്‍ദ്ധിച്ച് 202 കോടി രൂപയിലെത്തി. അറ്റാദായം 127 കോടി രൂപയായിരുന്നത് 21 ശതമാനം ഉയര്‍ന്ന് 154 കോടിയിലെത്തി. 2021-22 വര്‍ഷത്തിലെ നാലാംപാദ മൊത്തം വരുമാനം 123 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷവും 123 കോടി […]
കൊച്ചി: പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത്തിന്റെ 2021-22 വര്‍ഷത്തിലെ മൊത്തം വരുമാനം മുന്‍ വര്‍ഷത്തെ 427 കോടി രൂപയില്‍ നിന്നും 17 ശതമാനം ഉയര്‍ന്ന് 501 കോടി രൂപയായി. നികുതിക്ക് മുന്‍പുള്ള ലാഭം 165 കോടി രൂപയായിരുന്നത് 22 ശതമാനം വര്‍ദ്ധിച്ച് 202 കോടി രൂപയിലെത്തി. അറ്റാദായം 127 കോടി രൂപയായിരുന്നത് 21 ശതമാനം ഉയര്‍ന്ന് 154 കോടിയിലെത്തി.
2021-22 വര്‍ഷത്തിലെ നാലാംപാദ മൊത്തം വരുമാനം 123 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷവും 123 കോടി രൂപയായിരുന്നു നാലാംപാദത്തിലെ മൊത്തം വരുമാനം. നികുതിക്ക് മുന്‍പുള്ള ലാഭം നാലാംപാദത്തില്‍ 48 കോടിയില്‍ നിന്ന് 46 കോടിയായി. അറ്റാദായം 37 കോടി രൂപയായിരുന്നത് 36 കോടി രൂപയായി.
ഒരു രൂപ മുഖവിലയുള്ള ഓഹരിക്ക് മൂന്നു രൂപ (300 ശതമാനം) എന്ന നിരക്കില്‍ 2021-22 വര്‍ഷത്തെ ലാഭവിഹിതം നല്‍കാനാണ് ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ. 2022 മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം കമ്പനി കൈകാര്യംചെയ്യുന്ന ഇടപാടുകാരുടെ ആസ്തി 64,000 കോടി രൂപയാണ്. ഇക്കഴിഞ്ഞ വര്‍ഷം 94,000 പുതിയ ഇടപാടുകാരാണ് പുതിയതായി കമ്പനിയിലേക്ക് വന്നത്. ഇതോടെ മൊത്തം ഇടപാടുകാരുടെ എണ്ണം 12 ലക്ഷമായി.