16 Jun 2022 2:52 PM IST
Summary
സെൻസെക്‌സും, നിഫ്റ്റിയും അതിന്റെ നിർണായക പിന്തുണ നിലകൾ തകർത്ത് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതിനാൽ, അടുത്ത കാലത്തു കൂടുതൽ തിരിച്ചടിയുണ്ടാകാനുള്ള സാധ്യത വിദഗ്ധർ തള്ളിക്കളയുന്നില്ല. ധൃതിയിൽ വലിയ പൊസിഷനുകൾ എടുക്കാൻ വ്യാപാരികളോട് പറയുന്നില്ലെങ്കിലും, അടിസ്ഥാനപരമായി നല്ല കമ്പനികളുടെ ഓഹരികൾ ദീർഘകാലത്തേക്ക് വാങ്ങാനുള്ള നല്ലൊരു അവസരമാണിതെന്ന് വിദഗ്ധർ പറയുന്നു. "സാമ്പത്തിക മാന്ദ്യത്തിനെക്കുറിച്ചുള്ള ആശങ്കകൾ ഉള്ളതിനാൽ വിപണി വലിയ സമ്മർദ്ദത്തിലാണിപ്പോൾ. മൺസൂൺ വരുന്നതിനുള്ള താമസം, ഗ്രാമീണ മേഖലയിലെ ഡിമാന്റുകളുടെ ഉണർവ്വിനെയും ബാധിക്കുന്നുണ്ട്. വിപണിയിൽ ശുഭ സൂചനകളൊന്നും ഇല്ലാത്തതും, വിദേശ […]
സെൻസെക്‌സും, നിഫ്റ്റിയും അതിന്റെ നിർണായക പിന്തുണ നിലകൾ തകർത്ത് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതിനാൽ, അടുത്ത കാലത്തു കൂടുതൽ തിരിച്ചടിയുണ്ടാകാനുള്ള സാധ്യത വിദഗ്ധർ തള്ളിക്കളയുന്നില്ല. ധൃതിയിൽ വലിയ പൊസിഷനുകൾ എടുക്കാൻ വ്യാപാരികളോട് പറയുന്നില്ലെങ്കിലും, അടിസ്ഥാനപരമായി നല്ല കമ്പനികളുടെ ഓഹരികൾ ദീർഘകാലത്തേക്ക് വാങ്ങാനുള്ള നല്ലൊരു അവസരമാണിതെന്ന് വിദഗ്ധർ പറയുന്നു.
"സാമ്പത്തിക മാന്ദ്യത്തിനെക്കുറിച്ചുള്ള ആശങ്കകൾ ഉള്ളതിനാൽ വിപണി വലിയ സമ്മർദ്ദത്തിലാണിപ്പോൾ. മൺസൂൺ വരുന്നതിനുള്ള താമസം, ഗ്രാമീണ മേഖലയിലെ ഡിമാന്റുകളുടെ ഉണർവ്വിനെയും ബാധിക്കുന്നുണ്ട്. വിപണിയിൽ ശുഭ സൂചനകളൊന്നും ഇല്ലാത്തതും, വിദേശ നിക്ഷേപകരുടെ നിരന്തരമായ വിറ്റഴിക്കലും നിലനിൽക്കുന്ന സാഹചര്യത്തിൽ വ്യാപാരികൾ പ്രത്യേകിച്ച് പൊസിഷനുകൾ എടുക്കാത്തതാണ് നല്ലത്. മറ്റൊരു തരത്തിൽ പറയുകയാണെങ്കിൽ, വളരെ ശ്രദ്ധാപൂർവം നല്ല ഓഹരികളിൽ നിക്ഷേപിക്കുന്നതാവും കൂടുതൽ ഉചിതം," മോത്തിലാൽ ഒസ്വാൾ ഫിനാൻഷ്യൽ സർവീസസിന്റെ റീട്ടെയിൽ ഹെഡ് സിദ്ധാർത്ഥ ഖേംക പറഞ്ഞു.
15,335.10 വരെ താഴ്ന്ന നിഫ്റ്റി 15,360.60 ൽ അവസാനിച്ചപ്പോൾ, 51,425.48 വരെ താഴ്ന്ന സെൻസെക്സ് 51,495.79 ലുമാണ് ക്ലോസ് ചെയ്തത്.
വിപണി 15,700 നിലയിൽ നിന്നും താഴോട്ടു വന്നതിനാൽ അടുത്ത കാലത്തേക്ക് ദുർബലമായി തുടരാനാണ് സാധ്യതയെന്ന് സ്വസ്തിക ഇൻവെസ്റ്റിമാർട്ടിന്റെ റിസർച്ച് ഹെഡ് സന്തോഷ് മീണ പറഞ്ഞു. "നിഫ്റ്റിയുടെ അടുത്ത നിർണായക പിന്തുണ നില 15,000 ആയിരിക്കും. അതും താഴ്ന്നു പോവുകയാണെങ്കിൽ 14,500 ലേക്ക് സൂചികയെത്തും. മറ്റുള്ള ആഗോള വിപണികളെ വച്ച് നോക്കുമ്പോൾ ഇന്ത്യൻ വിപണി മെച്ചപ്പെട്ട അവസ്ഥയിലാണ്. അതിനാൽ 15,000 -14,500 നല്ലൊരു പിന്തുണ നിലയായിരിക്കും. എങ്കിലും വിപണിയിൽ പെട്ടന്നൊരു മുന്നേറ്റത്തിന് സാധ്യതയില്ല. മാത്രമല്ല, ഓഹരി കേന്ദ്രീകൃതമായതും, മേഖലാ കേന്ദ്രീകൃതമായതും ആയ മികച്ച പ്രകടനങ്ങളും ഇതിനിടയിൽ സംഭവിച്ചേക്കാം," അദ്ദേഹം കൂട്ടിച്ചേർത്തു.