30 Jun 2022 2:27 PM IST
Summary
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യയുടെ (എംസിഎക്സ്) ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4.50 ശതമാനം ഉയർന്നു. വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരെ (എഫ്പിഐ) കാർഷികേതര ചരക്ക് ഡെറിവേറ്റീവ് കരാറുകളിൽ വ്യാപാരം ചെയ്യാൻ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അനുവദിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. എംസിഎക്സ് ഇന്ത്യയിലെ ഏറ്റവും വലിയ കമ്മോഡിറ്റി ഡെറിവേറ്റീവ് എക്സ്ചേഞ്ചാണ്. കമ്മോഡിറ്റി ഡെറിവേറ്റീവുകളിലേക്കുള്ള വിദേശ നിക്ഷേപകരുടെ വരവ് വിപണിയിലെ പണമൊഴുക്കും, ആഴവും വർധിക്കുന്നതിനും, ഒപ്പം നല്ല വില ലഭിക്കുന്നതിനും കാരണമാകും. "കഴിഞ്ഞ […]
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യയുടെ (എംസിഎക്സ്) ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4.50 ശതമാനം ഉയർന്നു. വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരെ (എഫ്പിഐ) കാർഷികേതര ചരക്ക് ഡെറിവേറ്റീവ് കരാറുകളിൽ വ്യാപാരം ചെയ്യാൻ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അനുവദിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. എംസിഎക്സ് ഇന്ത്യയിലെ ഏറ്റവും വലിയ കമ്മോഡിറ്റി ഡെറിവേറ്റീവ് എക്സ്ചേഞ്ചാണ്. കമ്മോഡിറ്റി ഡെറിവേറ്റീവുകളിലേക്കുള്ള വിദേശ നിക്ഷേപകരുടെ വരവ് വിപണിയിലെ പണമൊഴുക്കും, ആഴവും വർധിക്കുന്നതിനും, ഒപ്പം നല്ല വില ലഭിക്കുന്നതിനും കാരണമാകും.
"കഴിഞ്ഞ കുറച്ചു വർഷങ്ങളായി, പുതിയ മാർജിൻ നിയമങ്ങൾ നടപ്പിലാക്കിയതോടെ കമ്മോഡിറ്റി ഫ്യുച്ചേഴ്സിൽ ഇടപാടുകളുടെ അളവിൽ (volume) കുറവുണ്ടായി. എന്നാൽ, കഴിഞ്ഞ മൂന്നു നാലു മാസങ്ങളായി ഓപ്ഷൻസ് അനുവദിച്ചതും, ഫിസിക്കൽ കമ്മോഡിറ്റി വിലകളിലുണ്ടായ വലിയ ചാഞ്ചാട്ടവും ഇടപാടുകളുടെ അളവ് മെച്ചപ്പെടുന്നതിനു കാരണമായി. മധ്യകാലത്തേക്ക്, സെബി നടപ്പിലാക്കിയ പുതിയ തീരുമാനം കൂടുതൽ വോള്യം വർധനക്ക് കാരണമായിത്തീരും," മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവ്വീസസിലെ അനലിസ്റ്റുകൾ പറഞ്ഞു. ബിഎസ്ഇയിൽ ഓഹരിയുടെ വില 2.48 ശതമാനം ഉയർന്ന് 1,307.05 രൂപയിൽ വ്യാപാരം അവസാനിച്ചു.