3 July 2022 7:07 AM IST
Summary
വിനതി ഓര്‍ഗാനിക് ലിമിറ്റഡ് BSE CODE: 542200 NSE CODE: VINATIORGA വാങ്ങുക (12 മാസത്തെ നിക്ഷേപ കാലാവധി) ഇന്നത്തെ വില (1879 രൂപ, 24/6/2022), ലക്ഷ്യം - 2154 രൂപ); ലാഭം 15% ആഗോള വിപണിയില്‍ ഐസോ ബുട്ടിൽ ബെൻസീൻ (IBB) 70 ശതമാനവും 2-അക്രലിമിൻഡോ -2-മേതിൽ പ്രോപ്പനെ സുൽഫോണിക് ആസിഡ് (ATBS) 80 ശതമാനവും ഓഹരി വിഹിതത്തോടെ മുന്‍പന്തിയില്‍ നില്‍ക്കുനൊരു സ്ഥാപനമാണ് വിനതി ഓര്‍ഗാനിക് ലിമിറ്റഡ് (VOL). ബ്യൂടെയ്ല്‍ ഫിനോളിന്റെ നല്ല കുതിപ്പും മറ്റു […]
വിനതി ഓര്‍ഗാനിക് ലിമിറ്റഡ്
BSE CODE: 542200
NSE CODE: VINATIORGA
വാങ്ങുക
(12 മാസത്തെ നിക്ഷേപ കാലാവധി)
ഇന്നത്തെ വില (1879 രൂപ, 24/6/2022), ലക്ഷ്യം - 2154 രൂപ); ലാഭം 15%
ആഗോള വിപണിയില്‍ ഐസോ ബുട്ടിൽ ബെൻസീൻ (IBB) 70 ശതമാനവും 2-അക്രലിമിൻഡോ -2-മേതിൽ പ്രോപ്പനെ സുൽഫോണിക് ആസിഡ് (ATBS) 80 ശതമാനവും ഓഹരി വിഹിതത്തോടെ മുന്‍പന്തിയില്‍ നില്‍ക്കുനൊരു സ്ഥാപനമാണ് വിനതി ഓര്‍ഗാനിക് ലിമിറ്റഡ് (VOL).
ബ്യൂടെയ്ല്‍ ഫിനോളിന്റെ നല്ല കുതിപ്പും മറ്റു വിഭാഗങ്ങളിലെ സ്ഥായിയായ ആവശ്യകതയും ഉയർന്ന ലാഭവും 2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 69 ശതമാനം വളര്‍ച്ചയിലേക്ക് നയിച്ചു.
അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനവ് കാരണം 2022 സാമ്പത്തിക വര്‍ഷത്തില്‍, വാര്‍ഷികാടിസ്ഥാനത്തില്‍ മൊത്ത ലാഭം 970 ബേസിസ് പോയിന്റ് (bps) കുറയുകയുണ്ടായി. പ്രവര്‍ത്തന ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 23 ശതമാനം ഉയര്‍ന്നെങ്കിലും മറ്റ് ചെലവുകളായ ഗതാഗതം, വൈദ്യുതി ഇവയിലെ കുത്തനെയുള്ള ചെലവ് വര്‍ധന മൂലം മാർജിന് 1007 bps കുറഞ്ഞ് 27 ശതമാനത്തിലെത്തുകയുണ്ടായി. എങ്കിലും മറ്റ് വരുമാനത്തിലുണ്ടായ വർധനവിൽ അറ്റലാഭം 29 ശതമാനം വര്‍ധിച്ച് 347 കോടി രൂപയിലെത്തി.
സമീപ ഭാവിയിലെ പണപ്പെരുപ്പ സാഹചര്യം കണക്കിലെടുത്ത് ഞങ്ങള്‍ പ്രവര്‍ത്തന ലാഭം കണക്കാക്കുന്നതില്‍ 2023 സാമ്പത്തിക വര്‍ഷാന്ത്യത്തോടെ 200 ഉം 2024 സാമ്പത്തിക വര്‍ഷാന്ത്യത്തോടെ 300 bps ഉം കുറവ് വരുത്തുകയാണ്. തന്മൂലം 2023E സാമ്പത്തിക വര്‍ഷാന്ത്യത്തില്‍ ഓഹരി വരുമാനത്തിൽ (EPS) 3 ശതമാനത്തിന്റെ കുറവ് കണക്കാക്കുന്നു.
ഇങ്ങനെ തരംതാഴ്ത്തിയെങ്കിലും മുന്നോട്ടും പിന്നോട്ടുമുള്ള സംയോജനത്തിലൂടെ പുതിയ ഉത്പന്നങ്ങൾ ഇറക്കിയും, ശക്തമായ ധനവരവിലും, മൂലധനത്തിലും ഓഹരിയിലും കഴിഞ്ഞ 5 വർഷത്തിൽ ശരാശരി 23 ശതമാനത്തിന് മേലെ വരുമാനമുണ്ടാകുകയും ചെയ്തതിനാല്‍ 2022-2024E യിൽ 35 ശതമാനത്തോളം കമ്പനിയുടെ അറ്റ ലാഭം വളരാനുള്ള സാധ്യത കാണുന്നു.
ഞങ്ങള്‍ വിനാറ്റിയുടെ ഓഹരി വരുമാനത്തിന് FY24E യുടെ P/E യുടെ 35 ശതമാനം വില കല്‍പ്പിക്കുകയും 2154 രൂപ എന്ന ലക്ഷ്യ വിലയില്‍ വാങ്ങാവുന്നതാനെന്നു കണക്കാക്കുകയും ചെയ്യുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.
ഈ ഓഹരിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക.
https://media.myfinpoint.com/wp-content/uploads/2022/06/30173029/Vinati-organics-Ltd.pdf