image

8 July 2022 11:26 AM IST

Aviation

എടിഎഫ് എക്‌സൈസ് തീരുവയിൽ നിന്ന് ഒഴിവാക്കി

wilson Varghese

എടിഎഫ് എക്‌സൈസ് തീരുവയിൽ നിന്ന് ഒഴിവാക്കി
X

Summary

ഡെല്‍ഹി: എണ്ണ വിപണന കമ്പനികളില്‍ നിന്ന് വാങ്ങുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ (എടിഎഫ്) അല്ലെങ്കില്‍ ജെറ്റ് ഇന്ധനത്തിന്റെ 11 ശതമാനം അടിസ്ഥാന എക്സൈസ് തീരുവയില്‍ നിന്ന് അന്താരാഷ്ട്ര വിമാന സർവീസ് നടത്തുന്ന ആഭ്യന്തര വിമാനക്കമ്പനികളെ ധനമന്ത്രാലയം ഒഴിവാക്കി. ജൂലൈ 1ന് സര്‍ക്കാര്‍ ലിറ്ററിന് 6 രൂപ സ്പെഷ്യല്‍ അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി അല്ലെങ്കില്‍ ജെറ്റ് ഇന്ധനത്തിന്റെ കയറ്റുമതിയുടെ തീരുവ ചുമത്തിയതിന് ശേഷം ആഭ്യന്തര വിമാനക്കമ്പനിള്‍ ഓടിക്കുന്ന വിദേശ വിമാനങ്ങള്‍ക്ക് എക്സൈസ് തീരുവ ഈടാക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. […]


ഡെല്‍ഹി: എണ്ണ വിപണന കമ്പനികളില്‍ നിന്ന് വാങ്ങുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ (എടിഎഫ്) അല്ലെങ്കില്‍ ജെറ്റ് ഇന്ധനത്തിന്റെ 11 ശതമാനം അടിസ്ഥാന എക്സൈസ് തീരുവയില്‍ നിന്ന് അന്താരാഷ്ട്ര വിമാന സർവീസ് നടത്തുന്ന ആഭ്യന്തര വിമാനക്കമ്പനികളെ ധനമന്ത്രാലയം ഒഴിവാക്കി.

ജൂലൈ 1ന് സര്‍ക്കാര്‍ ലിറ്ററിന് 6 രൂപ സ്പെഷ്യല്‍ അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി അല്ലെങ്കില്‍ ജെറ്റ് ഇന്ധനത്തിന്റെ കയറ്റുമതിയുടെ തീരുവ ചുമത്തിയതിന് ശേഷം ആഭ്യന്തര വിമാനക്കമ്പനിള്‍ ഓടിക്കുന്ന വിദേശ വിമാനങ്ങള്‍ക്ക് എക്സൈസ് തീരുവ ഈടാക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ധനമന്ത്രാലയം ഇതിന് വ്യക്തത വരുത്തിയത്.

കയറ്റുമതി തീരുവ ചുമത്തുന്നതോടെ ആഭ്യന്തര വിമാനക്കമ്പനികള്‍ വിദേശ വിമാനങ്ങള്‍ക്കായുള്ള എടിഎഫിന് 11 ശതമാനം അടിസ്ഥാന എക്സൈസ് തീരുവ നല്‍കേണ്ടിവരുമെന്നായിരുന്നു എണ്ണക്കമ്പനികളുടെ അഭിപ്രായം. കയറ്റുമതിയില്‍ എക്സൈസ് തീരുവ ചുമത്തുന്നതിന് മുമ്പ് നിലവിലുണ്ടായിരുന്ന നികുതി വ്യവസ്ഥയിലേക്കുള്ള ഈ വിന്യാസം വ്യോമയാന വ്യവസായത്തിന് വളരെ സ്വാഗതാര്‍ഹമായ നീക്കമാണെന്ന് കെപിഎംജിയിലെ ടാക്സ് പാര്‍ട്ണര്‍ അഭിഷേക് ജെയിന്‍ പറഞ്ഞു.