20 July 2022 2:33 PM IST
Summary
രാംകോ സിസ്റ്റംസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 18.37 ശതമാനം ഉയർന്ന് 336.85 രൂപയിലെത്തി. സൗദി അറേബ്യയിലെ മുൻനിര റെസ്റ്റോറന്റായ ‘കുടു കമ്പനിയിൽ’ അവരുടെ ഗ്ലോബൽ പേറോൾ സംവിധാനവും, എച്ച്ആർ സൊല്യൂഷനും നടപ്പിലാക്കുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. അമേരിക്കാനാ റെസ്റ്റോറന്റ്, ഹെർഫി ഫുഡ്സ് പോലുള്ള പ്രമുഖ റെസ്റ്റോറന്റുകൾക്ക് പേ റോൾ സോഫ്റ്റ് വെയർ നൽകുന്ന കമ്പനിയാണ് രാംകോ സിസ്റ്റംസ്. സൗദി അറേബ്യൻ നിയമങ്ങൾക്കനുസൃതമായ പേ റോൾ സംവിധാനമാണ് രാംകോ നൽകുന്നത്. ഒപ്പം, ജീവനക്കാർക്കാവശ്യമായ ആനുകൂല്യങ്ങൾ ഉൾപ്പെടുന്ന എച്ച്ആർ […]
രാംകോ സിസ്റ്റംസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 18.37 ശതമാനം ഉയർന്ന് 336.85 രൂപയിലെത്തി. സൗദി അറേബ്യയിലെ മുൻനിര റെസ്റ്റോറന്റായ ‘കുടു കമ്പനിയിൽ’ അവരുടെ ഗ്ലോബൽ പേറോൾ സംവിധാനവും, എച്ച്ആർ സൊല്യൂഷനും നടപ്പിലാക്കുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. അമേരിക്കാനാ റെസ്റ്റോറന്റ്, ഹെർഫി ഫുഡ്സ് പോലുള്ള പ്രമുഖ റെസ്റ്റോറന്റുകൾക്ക് പേ റോൾ സോഫ്റ്റ് വെയർ നൽകുന്ന കമ്പനിയാണ് രാംകോ സിസ്റ്റംസ്.
സൗദി അറേബ്യൻ നിയമങ്ങൾക്കനുസൃതമായ പേ റോൾ സംവിധാനമാണ് രാംകോ നൽകുന്നത്. ഒപ്പം, ജീവനക്കാർക്കാവശ്യമായ ആനുകൂല്യങ്ങൾ ഉൾപ്പെടുന്ന എച്ച്ആർ സൊല്യൂഷൻസും — അറ്റൻഡൻസ്, ജീവനക്കാരുടെ ലീവ്, യാത്ര, മറ്റു ചെലവുകൾ മുതലായവയിലെല്ലാം — കമ്പനി നൽകും. രാംകോയുടെ ഫേഷ്യൽ റെകഗ്‌നീഷൻ അടിസ്ഥാനമാക്കിയുള്ള ടൈം ആൻഡ് അറ്റൻഡൻസ് സിസ്റ്റം അവരുടെ 300 ശാഖകളിൽ ഇതിനോടകം നടപ്പിലാക്കിയിട്ടുണ്ട്.