image

1 Aug 2022 2:44 PM IST

Stock Market Updates

അറ്റാദായത്തിൽ വൻ കുതിപ്പ്: നീൽകമൽ ഓഹരികൾ 9 ശതമാനം ഉയർന്നു

MyFin Bureau

അറ്റാദായത്തിൽ വൻ കുതിപ്പ്: നീൽകമൽ ഓഹരികൾ 9 ശതമാനം ഉയർന്നു
X

Summary

ഫർണിച്ചർ നിർമ്മാതാക്കളായ നീൽകമൽ ഓഹരികൾ വ്യാപാരത്തിനിടയിൽ 13 ശതമാനം ഉയർന്നു. ജൂൺ പാദത്തിൽ കമ്പനിയുടെ സ്റ്റാൻഡ് എലോൺ അറ്റാദായത്തിൽ 791 ശതമാനം വർദ്ധനവ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വില ഉയർന്നത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 25.75 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 2.89 കോടി രൂപയായിരുന്നു. കമ്പനിയുടെ വരുമാനം 57 ശതമാനം ഉയർന്നു 704.95 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 449.79 കോടി രൂപയായിരുന്നു വരുമാനം. ഇത് […]


ഫർണിച്ചർ നിർമ്മാതാക്കളായ നീൽകമൽ ഓഹരികൾ വ്യാപാരത്തിനിടയിൽ 13 ശതമാനം ഉയർന്നു. ജൂൺ പാദത്തിൽ കമ്പനിയുടെ സ്റ്റാൻഡ് എലോൺ അറ്റാദായത്തിൽ 791 ശതമാനം വർദ്ധനവ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വില ഉയർന്നത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 25.75 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 2.89 കോടി രൂപയായിരുന്നു.

കമ്പനിയുടെ വരുമാനം 57 ശതമാനം ഉയർന്നു 704.95 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 449.79 കോടി രൂപയായിരുന്നു വരുമാനം. ഇത് കമ്പനിയുടെ എക്കാലത്തെയും ഉയർന്ന വരുമാനമാണ്.

അസംസ്കൃത വസ്തുക്കളുടെ വില നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദാരംഭത്തിൽ കുറയാൻ തുടങ്ങിയത് കമ്പനിയുടെ മാർജിനിൽ മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെറ്റൽ, മോഡുലാർ ഫർണീച്ചറുകളുടെ ആഭ്യന്തര നിർമ്മാണം വർധിപ്പിച്ചത് കമ്പനിയുടെ ഉടനടി ഉപയോ​ഗിക്കാവുന്ന ഫർണിച്ചറിന്റെ വില്പന മൊത്ത വിൽപ്പനയുടെ 25 ശതമാനത്തോളം എത്തിക്കുന്നതിന് സഹായകരമായി. ഇത്, ഒരു പരിധി വരെ, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ചു. ഇതോടൊപ്പം, ഭാവിയിലെ വിപുലീകരണ പദ്ധതികളും കമ്പനിയുടെ ഉയർന്ന വളർച്ചാ നിരക്ക് നിലനിർത്താൻ സഹായിക്കും. 2,262.30 രൂപ വരെ ഉയർന്ന ഓഹരി ഇന്ന് 8.65 ശതമാനം നേട്ടത്തിൽ 2,170.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.