image

4 Aug 2022 12:51 PM IST

വരുമാനം വര്‍ധിച്ചു, ബ്രിട്ടാനിയയുടെ അറ്റാദായം ഇടിഞ്ഞു

MyFin Desk

വരുമാനം വര്‍ധിച്ചു, ബ്രിട്ടാനിയയുടെ അറ്റാദായം ഇടിഞ്ഞു
X

Summary

ഡെല്‍ഹി: ബേക്കറി ഫുഡ് കമ്പനിയായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം ജൂണ്‍ പാദത്തില്‍ 13.24 ശതമാനം ഇടിഞ്ഞ് 335.74 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 387.01 കോടി രൂപ അറ്റാദായം നേടിയിരുന്നതായി ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ബിഎസ്ഇ ഫയലിംഗില്‍ അറിയിച്ചു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം 8.74 ശതമാനം ഉയര്‍ന്ന് 3,700.96 കോടി രൂപയായി. ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ മൊത്തം ചെലവ് ഒന്നാം പാദത്തില്‍ 3,293.15 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ […]


ഡെല്‍ഹി: ബേക്കറി ഫുഡ് കമ്പനിയായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം ജൂണ്‍ പാദത്തില്‍ 13.24 ശതമാനം ഇടിഞ്ഞ് 335.74 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 387.01 കോടി രൂപ അറ്റാദായം നേടിയിരുന്നതായി ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ബിഎസ്ഇ ഫയലിംഗില്‍ അറിയിച്ചു.

കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം 8.74 ശതമാനം ഉയര്‍ന്ന് 3,700.96 കോടി രൂപയായി. ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ മൊത്തം ചെലവ് ഒന്നാം പാദത്തില്‍ 3,293.15 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 2,932.96 കോടി രൂപയില്‍ നിന്ന് 12.28 ശതമാനം വര്‍ധന് രേഖപ്പെടുത്തി.