9 Aug 2022 11:29 AM IST
Summary
ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും മറ്റും നല്‍കുന്ന ഇന്‍സെന്റീവുകള്‍, റിവാര്‍ഡ് പോയിന്റ് എന്നിവയ്ക്ക് ഉറവിട നികുതി ബാധകമാക്കി ആദായനികുതി വകുപ്പ് കൊണ്ടു വന്ന പുതിയ ചട്ടത്തിലെ സെക്ഷന്‍ 194 ആറിന്റെ ന്റെ പരിധിയെക്കുറിച്ച് അവ്യക്തത തുടരുന്നു. ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബാങ്കുകള്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിനെ (സിബിഡിറ്റി) സമീപിച്ചു. പുതുതായി അവതരിപ്പിച്ച വ്യവസ്ഥകള്‍ പ്രകാരം വന്‍കിട ബിസിനസ് ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ബോണസ് പോയിന്റ് പോലുള്ള ഇന്‍സെന്റീവുകള്‍ക്ക് 10 ശതമാനം ഉറവിടനികുതി ഈടാക്കും. ഈ സെക്ഷന്‍ […]
ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും മറ്റും നല്‍കുന്ന ഇന്‍സെന്റീവുകള്‍, റിവാര്‍ഡ് പോയിന്റ് എന്നിവയ്ക്ക് ഉറവിട നികുതി ബാധകമാക്കി ആദായനികുതി വകുപ്പ് കൊണ്ടു വന്ന പുതിയ ചട്ടത്തിലെ സെക്ഷന്‍ 194 ആറിന്റെ ന്റെ പരിധിയെക്കുറിച്ച് അവ്യക്തത തുടരുന്നു. ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബാങ്കുകള്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിനെ (സിബിഡിറ്റി) സമീപിച്ചു.
പുതുതായി അവതരിപ്പിച്ച വ്യവസ്ഥകള്‍ പ്രകാരം വന്‍കിട ബിസിനസ് ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ബോണസ് പോയിന്റ് പോലുള്ള ഇന്‍സെന്റീവുകള്‍ക്ക് 10 ശതമാനം ഉറവിടനികുതി ഈടാക്കും. ഈ സെക്ഷന്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു.
ബാങ്കുകളുടെയും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ ക്രെഡിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട ഇന്‍സെന്റീവുകള്‍ക്ക് ഉറവിട നികുതിയുടെ പുതിയ വ്യവസ്ഥ ബാധകമാണോ എന്ന ചോദ്യം ഉന്നയിച്ചിരുന്നു. ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെയോ മറ്റ് സ്‌കീമുകളിലൂടെയോ എഴുതിത്തള്ളുന്ന വായ്പകളുടെ ഉറവിട നികുതി പ്രശ്‌നവും ബാങ്കുകള്‍ ഉന്നയിച്ചിട്ടുണ്ട്.
എന്നാല്‍ ഇതിന് പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമായി വരുമെന്നതിനാല്‍ എളുപ്പത്തില്‍ വ്യവസ്ഥകള്‍ മാറ്റാനാവില്ലെന്നാണ് പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നിലപാട് എന്നാണ് വിവരം.