17 Aug 2022 12:28 PM IST
Summary
ഡെല്‍ഹി: 3 ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് 1.5 ശതമാനം പലിശ ഇളവ് പുനസ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നല്‍കി. കാര്‍ഷിക മേഖലയില്‍ മതിയായ വായ്പാ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. 'എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും 1.5 ശതമാനം ഹ്രസ്വകാല കാര്‍ഷിക വായ്പകളുടെ പലിശ ഇളവ് പുനഃസ്ഥാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി,' വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. 2022-23 മുതല്‍ […]
ഡെല്‍ഹി: 3 ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് 1.5 ശതമാനം പലിശ ഇളവ് പുനസ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നല്‍കി. കാര്‍ഷിക മേഖലയില്‍ മതിയായ വായ്പാ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. 'എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും 1.5 ശതമാനം ഹ്രസ്വകാല കാര്‍ഷിക വായ്പകളുടെ പലിശ ഇളവ് പുനഃസ്ഥാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി,' വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.
2022-23 മുതല്‍ 2024-25 വരെയുള്ള സാമ്പത്തിക വര്‍ഷത്തേക്ക് കൂടി ഇത് വ്യാപിപ്പിച്ചിട്ടുണ്ട്. പൊതു- സ്വകാര്യ മേഖലാ ബാങ്കുകള്‍, ചെറുകിട ധനകാര്യ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, കംപ്യൂട്ടറൈസ്ഡ് പ്രൈമറി അഗ്രികള്‍ച്ചര്‍ ക്രെഡിറ്റ് സൊസൈറ്റികള്‍ എന്നിവ വിതരണം ചെയ്യുന്ന കാര്‍ഷിക വായ്പകള്‍ക്ക് ഇത് ബാധകമാണ്്.
പലിശ ഇളവ് പുനസ്ഥാപിക്കുന്നതിനായി 2022-23 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 34,856 കോടി രൂപ അധികമായി ആവശ്യമാണെന്നും സര്‍ക്കാര്‍ ഇറക്കിയ പ്രസ്താവനയിലുണ്ട്. നിലവില്‍ കന്നുകാലി വളര്‍ത്തല്‍, പാലുത്പാദനം, കോഴി വളര്‍ത്തല്‍, മീന്‍ വളര്‍ത്തല്‍ തുടങ്ങിയവയ്ക്ക് എടുക്കുന്ന മൂന്ന് ലക്ഷത്തില്‍ താഴെയുള്ള കാര്‍ഷിക വായ്പകള്‍ക്ക് ഇത് ബാധകമാണ്. 7 ശതമാനമാണ് ഇതിന് പലിശയെങ്കിലും കൃത്യമായി തിരിച്ചടവ് നടത്തുന്നവര്‍ക്ക് 3 ശതമാനം പലിശ സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇത് ബാങ്കുകള്‍ക്ക് നേരിട്ട് നല്‍കുകയാണ് ചെയ്യുന്നത്. അതായത് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലേതടക്കം ഇങ്ങനെ വായ്പ എടുത്ത് കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് ഫലത്തില്‍ 4 ശതമാനമാണ് ബാധകമായ പലിശ. വായ്പ അനുവദിച്ച് ഒരു വര്‍ഷത്തിനകമാണ് തിരിച്ചടവ് നടത്തേണ്ടത്.