image

2 Sept 2022 3:15 PM IST

Stock Market Updates

മാക്സിമസ് ഇന്റർനാഷണൽ ഓഹരികൾ 3 ശതമാനം ഉയർച്ചയിൽ

MyFin Bureau

മാക്സിമസ് ഇന്റർനാഷണൽ ഓഹരികൾ 3 ശതമാനം ഉയർച്ചയിൽ
X

Summary

മാക്സിമസ് ഇന്റർനാഷണൽ ഓഹരികൾ ഇന്ന് 3 ശതമാനത്തോളം ഉയർന്നു. കമ്പനിയുടെ ഉപസ്ഥാപനമായ മാക്സിമസ് ഗ്ലോബൽ FZE (MGF), യുഎഇയിലുളള നിയോ ല്യൂബ്രി ടെക്കുമായി (NLFL) ദീർഘകാലത്തേക്കുള്ള (3 വർഷം) കരാറിൽ ഏർപ്പെട്ടതിനു പിന്നാലെയാണ് വില ഉയർന്നത്. 5 മില്യൺ ലിറ്ററിന്റെ എണ്ണയുടെ വിതരണത്തിനായുള്ള 55 കോടി രൂപയുടെ കരാറാണിത്. എൻഎൽഎഫ്എൽ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ എംജിഎഫി​ന്റെ വിവിധ പെട്രോളിയം ഉത്പന്നങ്ങളുടെ വിതരണവും, മൊത്തവ്യാപാരവും നടത്തും. അടുത്ത മൂന്ന് വർഷത്തേക്ക് ഇരു കമ്പനികളും ചേർന്ന് ശക്തമായ […]


മാക്സിമസ് ഇന്റർനാഷണൽ ഓഹരികൾ ഇന്ന് 3 ശതമാനത്തോളം ഉയർന്നു. കമ്പനിയുടെ ഉപസ്ഥാപനമായ മാക്സിമസ് ഗ്ലോബൽ FZE (MGF), യുഎഇയിലുളള നിയോ ല്യൂബ്രി ടെക്കുമായി (NLFL) ദീർഘകാലത്തേക്കുള്ള (3 വർഷം) കരാറിൽ ഏർപ്പെട്ടതിനു പിന്നാലെയാണ് വില ഉയർന്നത്. 5 മില്യൺ ലിറ്ററിന്റെ എണ്ണയുടെ വിതരണത്തിനായുള്ള 55 കോടി രൂപയുടെ കരാറാണിത്.

എൻഎൽഎഫ്എൽ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ എംജിഎഫി​ന്റെ വിവിധ പെട്രോളിയം ഉത്പന്നങ്ങളുടെ വിതരണവും, മൊത്തവ്യാപാരവും നടത്തും. അടുത്ത മൂന്ന് വർഷത്തേക്ക് ഇരു കമ്പനികളും ചേർന്ന് ശക്തമായ ബന്ധം സ്ഥാപിക്കും. ബിസിനസ്സിന്റെ വളർച്ചക്കും, വില്പന വർധിപ്പിക്കുന്നതിനുമായി എംജിഎഫ് വിതരണം ചെയ്യുന്ന മറ്റു പെട്രോളിയം ഉത്പന്നങ്ങൾ കൂടി ഭാവിയിൽ ചേർക്കുന്നതിനും എൻഎൽഎഫ്എൽ പദ്ധതിയിടുന്നുണ്ട്. ഈ വിപണിയിൽ എംജിഎഫിന് മുൻ നിരയിലെത്തുന്നതിന് ഈ കരാർ സഹായിക്കുമെന്ന് മാക്സിമസ് പ്രതീക്ഷിക്കുന്നു. ഓഹരി ഇന്ന് 333.95 രൂപ വരെ ഉയർന്നു. ഒടുവിൽ, 2.80 ശതമാനം നേട്ടത്തിൽ 333.60 രൂപയിലാണ് വ്യാപാരം അവസാനിച്ചത്.