5 Sept 2022 2:38 PM IST
Summary
റിലയൻസ് പവറിന്റെ ഓഹരികൾ ഇന്ന് 10 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിലെത്തി. കമ്പനിയും, ഉപസ്ഥാപനവും വാർദെ പാർട്ട്നേഴ്സുമായി 1,200 കോടി രൂപയുടെ വായ്പ സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പു വച്ചതിനു ശേഷമാണ് ഓഹരി വില വർധിച്ചത്. റിലയൻസ് പവറിന് നിലവിലുള്ള സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനും, ഏറ്റെടുക്കുന്നതിനും, പുനഃക്രമീകരിക്കുന്നതിനുമായി ഈ തുക വിനിയോഗിക്കും. വാർദെ പാർട്ട്നേഴ്സ് വായ്പയും, വായ്പ സംബന്ധിച്ച ആസ്തികളിലും കേന്ദ്രീകരിക്കുന്ന ബദൽ നിക്ഷേപ സ്ഥാപനമാണ്. വായ്പയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ അന്തിമമാകുകയും. അവശ്യ രേഖകൾ നടപ്പിലാക്കുകയും ചെയ്യുന്നതോടെ സ്റ്റോക്ക് എക്സ്ചേയ്ഞ്ചിൽ […]
റിലയൻസ് പവറിന്റെ ഓഹരികൾ ഇന്ന് 10 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിലെത്തി. കമ്പനിയും, ഉപസ്ഥാപനവും വാർദെ പാർട്ട്നേഴ്സുമായി 1,200 കോടി രൂപയുടെ വായ്പ സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പു വച്ചതിനു ശേഷമാണ് ഓഹരി വില വർധിച്ചത്.
റിലയൻസ് പവറിന് നിലവിലുള്ള സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനും, ഏറ്റെടുക്കുന്നതിനും, പുനഃക്രമീകരിക്കുന്നതിനുമായി ഈ തുക വിനിയോഗിക്കും. വാർദെ പാർട്ട്നേഴ്സ് വായ്പയും, വായ്പ സംബന്ധിച്ച ആസ്തികളിലും കേന്ദ്രീകരിക്കുന്ന ബദൽ നിക്ഷേപ സ്ഥാപനമാണ്. വായ്പയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ അന്തിമമാകുകയും. അവശ്യ രേഖകൾ നടപ്പിലാക്കുകയും ചെയ്യുന്നതോടെ സ്റ്റോക്ക് എക്സ്ചേയ്ഞ്ചിൽ വിവരങ്ങൾ അറിയിക്കുമെന്നും കമ്പനി അറിയിച്ചു.
അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ ഭാഗമായ ആർപിഎൽ, ജൂൺ പാദത്തിൽ 70.84 കോടി രൂപയുടെ അറ്റ നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 12.28 കോടി രൂപയുടെ അറ്റാദായം ഉണ്ടായിരുന്നു. ഓഹരി ഇന്ന് 23.30 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നു മാത്രം ബിഎസ്ഇ യിൽ 2.57 ലക്ഷം ഓഹരികളുടെ കൈമാറ്റമാണ് നടന്നത്.