6 Sept 2022 6:30 AM IST
Summary
മുംബൈ: വരാനിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായി ആമസോണ്‍ ഇന്ത്യ ഗുജറാത്തില്‍ തങ്ങളുടെ ഏറ്റവും വലിയ സോര്‍ട്ടേഷന്‍ സെന്റര്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.
മുംബൈ: വരാനിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായി ആമസോണ്‍ ഇന്ത്യ ഗുജറാത്തില്‍ തങ്ങളുടെ ഏറ്റവും വലിയ സോര്‍ട്ടേഷന്‍ സെന്റര്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. അഹമ്മദാബാദിലെ ബവ്ല വ്യാവസായിക മേഖലയില്‍ 1.25 ലക്ഷം ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ സോര്‍ട്ടേഷന്‍ സെന്റര്‍, അഹമ്മദാബാദിലെയും സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലെയും ഡെലിവറി സ്റ്റേഷനുകളിലേക്ക് ഉപഭോക്തൃ പാക്കേജുകള്‍ ബന്ധിപ്പിക്കും.
ഇതോടെ ആമസോണ്‍ ഇന്ത്യയ്ക്ക് 1.35 ലക്ഷത്തിലധികം വിസ്തൃതിയുള്ള മൂന്ന് സോര്‍ട്ടേഷന്‍ സെന്ററുകള്‍ ഉണ്ടാകും. ഉത്സവ സീസണില്‍ വിപുലമായ ഉത്പന്നങ്ങളും വേഗത്തിലുള്ള ഡെലിവറിയും വാഗ്ദാനം ചെയ്യുന്നതോടൊപ്പം സംസ്ഥാനത്തെ 1.5 ലക്ഷത്തിലധികം വില്‍പ്പനക്കാരെ ഒരു വലിയ ഉപഭോക്തൃ അടിത്തറയിലെത്താന്‍ സഹായിക്കും.
സംസ്ഥാനത്തുടനീളം തങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുകയാണ്. ഈ വിപുലീകരണം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. വരാനിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായി പാക്കേജുകള്‍ വേഗത്തിലും വിശ്വസനീയമായും സുരക്ഷിതമായും എത്തിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായാണ് വിപുലീകരണം. രാജ്യത്തുടനീളം ഇ-കൊമേഴ്സ് വളരുന്നതിന്റെ തെളിവാണിതെന്ന് ആമസോണ്‍ ഇന്ത്യ ഡയറക്ടര്‍ അഭിനവ് സിംഗ് പറഞ്ഞു.