6 Sept 2022 6:43 AM IST
Summary
രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കിംഗ് സ്ഥാപനമായ കൊട്ടക് മഹീന്ദ്ര ബാങ്ക് കേരളം ആസ്ഥാനമായ ഫെഡറല്‍ ബാങ്കിനെ ഏറ്റെടുക്കുമെന്ന വാര്‍ത്ത നിഷേധിച്ച് ഫെഡറല്‍ ബാങ്ക്. കൊട്ടക് മഹീന്ദ്ര ബാങ്ക് ഫെഡറല്‍ ബാങ്കിനെ ഏറ്റെടുക്കുമെന്ന വാര്‍ത്ത സിഎന്‍ബിസി റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇരു ബാങ്കുകളും തമ്മില്‍ ലയിക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു എന്നാണ് പിന്നീട് ഇതിന് തുടര്‍ച്ചയായി പല മാധ്യമങ്ങളും നല്‍കിയ വാര്‍ത്തയുടെ ഉള്ളടക്കം. എന്നാല്‍ ഫെഡറല്‍ ബാങ്ക് ഈ വാര്‍ത്ത നിഷേധിച്ചു. ഇത്തരമൊരു ലയന വര്‍ത്ത പൂര്‍ണ്ണമായും […]
രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കിംഗ് സ്ഥാപനമായ കൊട്ടക് മഹീന്ദ്ര ബാങ്ക് കേരളം ആസ്ഥാനമായ ഫെഡറല്‍ ബാങ്കിനെ ഏറ്റെടുക്കുമെന്ന വാര്‍ത്ത നിഷേധിച്ച് ഫെഡറല്‍ ബാങ്ക്. കൊട്ടക് മഹീന്ദ്ര ബാങ്ക് ഫെഡറല്‍ ബാങ്കിനെ ഏറ്റെടുക്കുമെന്ന വാര്‍ത്ത സിഎന്‍ബിസി റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇരു ബാങ്കുകളും തമ്മില്‍ ലയിക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു എന്നാണ് പിന്നീട് ഇതിന് തുടര്‍ച്ചയായി പല മാധ്യമങ്ങളും നല്‍കിയ വാര്‍ത്തയുടെ ഉള്ളടക്കം.
എന്നാല്‍ ഫെഡറല്‍ ബാങ്ക് ഈ വാര്‍ത്ത നിഷേധിച്ചു. ഇത്തരമൊരു ലയന വര്‍ത്ത പൂര്‍ണ്ണമായും അഭ്യൂഹം മാത്രമാണെന്ന് സ്റ്റോക്ക് എക്സേചേഞ്ചുകളോട് ബാങ്ക് വിശദീകരിച്ചു. മാത്രമല്ല ഓഹരി വിലകളെ ബാധിക്കുന്ന ഏതൊരു കാര്യവും സ്റ്റോക്ക് എക്സേചേഞ്ചുളെ ബാങ്ക് അറിയിക്കുമെന്നും പറഞ്ഞു.
അതേസമയം ലയന വാര്‍ത്തക്ക് പിന്നാലെ ഫെഡറല്‍ ബാങ്കിന്റെ ഓഹരിരകള്‍ കുത്തനെ ഉയര്‍ന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക് പ്രതികരിച്ചിട്ടില്ല. മുമ്പും പല തവണ ഫെഡറല്‍ ബാങ്ക് ദേശീയ തലത്തിലുള്ള വമ്പന്‍ബാങ്കുകളുമായി ലയിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ട്.