image

15 Sept 2022 12:02 PM IST

രാജ്യത്ത് 10,000 ഇവി ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി ഷെല്‍

MyFin Desk

രാജ്യത്ത് 10,000 ഇവി ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി ഷെല്‍
X

Summary

  ഷെല്‍ ഇന്ത്യ രാജ്യത്തുടനീളം 1200 ഇന്ധന റീട്ടെയില്‍ ഔട്ടലെറ്റുകളും,ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള 10,000  ചാര്‍ജിംഗ് പോയിന്റുകളും സ്ഥാപിക്കുമെന്ന് കമ്പനിയുടെ ഉന്നത ഉദ്യേഗസ്ഥര്‍ വ്യക്തമാക്കി. ഷെല്‍ ഇന്ത്യയുടെ രാജ്യത്തെ ആദ്യത്തെ ഇരുചക്ര, നാല് ചക്ര ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ചാര്‍ജറുകള്‍ ബെംഗളുരുവില്‍ ഇന്ന് അവതരിപ്പിച്ചു. ഇരു ചക്ര വാഹനങ്ങള്‍ക്കായുള്ള കമ്പനിയുടെ ആദ്യത്തെ ചാര്‍ജറാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. കമ്പനിയുടെ മൊബിലിറ്റി ബിസിനസ് സ്ട്രാറ്റജി, ഡി കാര്‍ബണൈസേഷന്‍ അജണ്ട എന്നിവയുടെ ഭാഗമായാണ് ഈ പ്രവര്‍ത്തനങ്ങളെന്നും അവര്‍ വ്യക്തമാക്കി. കമ്പനി 2030 ഓടെ ഇന്ത്യയില്‍ […]


ഷെല്‍ ഇന്ത്യ രാജ്യത്തുടനീളം 1200 ഇന്ധന റീട്ടെയില്‍ ഔട്ടലെറ്റുകളും,ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള 10,000 ചാര്‍ജിംഗ് പോയിന്റുകളും സ്ഥാപിക്കുമെന്ന് കമ്പനിയുടെ ഉന്നത ഉദ്യേഗസ്ഥര്‍ വ്യക്തമാക്കി.

ഷെല്‍ ഇന്ത്യയുടെ രാജ്യത്തെ ആദ്യത്തെ ഇരുചക്ര, നാല് ചക്ര ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ചാര്‍ജറുകള്‍ ബെംഗളുരുവില്‍ ഇന്ന് അവതരിപ്പിച്ചു. ഇരു ചക്ര വാഹനങ്ങള്‍ക്കായുള്ള കമ്പനിയുടെ ആദ്യത്തെ ചാര്‍ജറാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.

കമ്പനിയുടെ മൊബിലിറ്റി ബിസിനസ് സ്ട്രാറ്റജി, ഡി കാര്‍ബണൈസേഷന്‍ അജണ്ട എന്നിവയുടെ ഭാഗമായാണ് ഈ പ്രവര്‍ത്തനങ്ങളെന്നും അവര്‍ വ്യക്തമാക്കി. കമ്പനി 2030 ഓടെ ഇന്ത്യയില്‍ 10,000 ചാര്‍ജിംഗ് പോയിന്റുകളും, 2025 ല്‍ ആഗോള തലത്തില്‍ 500,000 ചാര്‍ജിംഗ് പോയിന്റുകളുമാണ് ലക്ഷ്യം. കര്‍ണാടകയ്ക്കു പുറമേ, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, തെലുങ്കാന, അസാം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലേക്കു കൂടി ഇവി ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ വ്യാപിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.