24 Sept 2022 10:13 AM IST
Summary
കൊൽക്കത്ത: ബ്രഹ്മപുത്രാ ക്രാക്കർ ആൻഡ് പോളിമർ ലിമിറ്റഡ് (ബിസിപിഎൽ), ഓഹരി ഉടമകൾക്കായി 15 ശതമാനം ഡിവിഡന്റ് പ്രഖ്യാപിച്ചു. ആകെ 212.65 കോടി രൂപയാണ് ഡിവിഡന്റ് ആയി നല്കാൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ മൊത്ത വിറ്റു വരവ് 3,715.06 കോടി രൂപയായി. കമ്പനിയുടെ അറ്റാദായം 690.53 കോടി രൂപയായെന്നും, ഓൺലൈനിൽ നടത്തിയ കമ്പനിയുടെ 15-മത് വാർഷിക പൊതു യോഗത്തിൽ ചെയർമാൻ എം വി അയ്യർ പറഞ്ഞു. കമ്പനി അവരുടെ പ്ലാന്റിന്റെ 100.56 ശതമാനം ശേഷി വിനിയോഗത്തിലൂടെ […]
കൊൽക്കത്ത: ബ്രഹ്മപുത്രാ ക്രാക്കർ ആൻഡ് പോളിമർ ലിമിറ്റഡ് (ബിസിപിഎൽ), ഓഹരി ഉടമകൾക്കായി 15 ശതമാനം ഡിവിഡന്റ് പ്രഖ്യാപിച്ചു. ആകെ 212.65 കോടി രൂപയാണ് ഡിവിഡന്റ് ആയി നല്കാൻ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ മൊത്ത വിറ്റു വരവ് 3,715.06 കോടി രൂപയായി. കമ്പനിയുടെ അറ്റാദായം 690.53 കോടി രൂപയായെന്നും, ഓൺലൈനിൽ നടത്തിയ കമ്പനിയുടെ 15-മത് വാർഷിക പൊതു യോഗത്തിൽ ചെയർമാൻ എം വി അയ്യർ പറഞ്ഞു.
കമ്പനി അവരുടെ പ്ലാന്റിന്റെ 100.56 ശതമാനം ശേഷി വിനിയോഗത്തിലൂടെ 2.72 ലക്ഷം മില്യൺ ടൺ പോളിമെറുകളും, 55,923 മില്യൺ ടൺ ലിക്വിഡ് ഹൈഡ്രോ കാർബണുകളും ഉത്പാദിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ബിസിപിഎല്ലിന്റെ അംഗീകൃത ഓഹരി മൂലധനം 2,000 കോടി രൂപയും നിലവിലെ മൂലധനം 1,417.67 കോടി രൂപയുമാണ്. 2021-22 സാമ്പത്തിക വർഷത്തിൽ സി എസ് ആർ പ്രവർത്തനങ്ങൾക്കായി 19.10 കോടി രൂപ നീക്കി വച്ചിട്ടുണ്ട്.