25 Sept 2022 12:00 PM IST
Summary
ഡെല്‍ഹി: യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ് വന്നതിന് പിന്നാലെ സെപ്റ്റംബറില്‍ രാജ്യത്തേക്കുള്ള വിദേശ നിക്ഷേപത്തില്‍ ഇടിവ്. ഓഹരി വിപണിയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 8,600 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ഈ മാസം ഇതുവരെ വന്നത്. ഓഗസ്റ്റില്‍ ഇത് 51,000 കോടി രൂപയായിരുന്നു. രൂപയുടെ മൂല്യത്തില്‍ സാരമായ ഇടിവ് സംഭവിക്കുന്നതും യുഎസ് ഫെഡ് റിസര്‍വ് ഇനിയും പലിശ നിരക്ക് ഉയര്‍ത്തിയേക്കുമോ എന്ന ഭയവുമാണ് നിക്ഷേപകരെ പിന്തിരിപ്പിക്കുന്ന ഘടകമെന്ന് ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് മുഖ്യ സാമ്പത്തിക […]
ഡെല്‍ഹി: യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ് വന്നതിന് പിന്നാലെ സെപ്റ്റംബറില്‍ രാജ്യത്തേക്കുള്ള വിദേശ നിക്ഷേപത്തില്‍ ഇടിവ്.
ഓഹരി വിപണിയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 8,600 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ഈ മാസം ഇതുവരെ വന്നത്. ഓഗസ്റ്റില്‍ ഇത് 51,000 കോടി രൂപയായിരുന്നു. രൂപയുടെ മൂല്യത്തില്‍ സാരമായ ഇടിവ് സംഭവിക്കുന്നതും യുഎസ് ഫെഡ് റിസര്‍വ് ഇനിയും പലിശ നിരക്ക് ഉയര്‍ത്തിയേക്കുമോ എന്ന ഭയവുമാണ് നിക്ഷേപകരെ പിന്തിരിപ്പിക്കുന്ന ഘടകമെന്ന് ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി കെ വിജയകുമാര്‍ പറഞ്ഞു.
ഓഗസ്റ്റില്‍ 51,200 കോടി രൂപയുടെയും ജൂലൈയില്‍ ഏകദേശം 5,000 കോടി രൂപയുടെയും വിദേശ നിക്ഷേപമാണ് രാജ്യത്തേക്ക് എത്തിയത്. 2021 ഒക്ടോബര്‍ മുതല്‍ 2022 ജൂണ്‍ വരെയുള്ള കാലയളവില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും 2.46 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. തുടര്‍ച്ചയായ ഏഴാം ആഴ്ച്ചയിലും രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്. ഈ മാസം 16ന് അവസാനിച്ച വാരം ഇത് 5.22 ബില്യണ്‍ യുഎസ് ഡോളര്‍ താഴ്ന്ന് 545.652 ബില്യണ്‍ യുഎസ് ഡോളറിലെത്തി.
2020 ഒക്ടോബര്‍ 2 മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ രാജ്യത്തെ വിദേശ നാണ്യ കരുതല്‍ ശേഖരം ഏറ്റവും താഴ്ന്ന നിലയിലാണെന്നും ആര്‍ബിഐയുടെ പ്രതിവാര സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു.
രൂപയുടെ മൂല്യത്തിലുണ്ടായ വന്‍ തകര്‍ച്ച ഉള്‍പ്പടെ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ് വരുന്നതിന് കാരണമായി. ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഡോളര്‍ വില്‍ക്കുന്നതാണ് കരുതല്‍ ശേഖരം കുറയാനുള്ള കാരണം.