image

26 Sept 2022 1:25 PM IST

കുറഞ്ഞ വിലയില്‍ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കാന്‍ ജിയോ

MyFin Desk

കുറഞ്ഞ വിലയില്‍ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കാന്‍ ജിയോ
X

Summary

12,000 രൂപയില്‍ താഴെ വിലയുള്ള 5ജി ഫോണ്‍ ഇറക്കാന്‍ റിലയന്‍സ് ജിയോ. രാജ്യത്ത് കമ്പനിയുടെ 5ജി സേവനം വ്യാപിപ്പിച്ചതിന് ശേഷമാകും കുറഞ്ഞ നിരക്കിലുള്ള 5ജി ഫോണ്‍ ഇറക്കുക എന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് ഇറക്കിയ റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ 4ജി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരെയെല്ലാം പുതിയ 5ജി ഫോണിലേക്ക് എത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. 5ജി സേവനം വ്യാപിപ്പിക്കാന്‍ ഇനിയും കുറച്ച് മാസങ്ങള്‍ വേണ്ടി വരുമെന്നതിനാല്‍ 2024 ആരംഭത്തോടെ മാത്രമേ ജിയോയുടെ 5ജി സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെക്കൂ എന്നാണ് സൂചന. […]


12,000 രൂപയില്‍ താഴെ വിലയുള്ള 5ജി ഫോണ്‍ ഇറക്കാന്‍ റിലയന്‍സ് ജിയോ. രാജ്യത്ത് കമ്പനിയുടെ 5ജി സേവനം വ്യാപിപ്പിച്ചതിന് ശേഷമാകും കുറഞ്ഞ നിരക്കിലുള്ള 5ജി ഫോണ്‍ ഇറക്കുക എന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് ഇറക്കിയ റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ 4ജി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരെയെല്ലാം പുതിയ 5ജി ഫോണിലേക്ക് എത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. 5ജി സേവനം വ്യാപിപ്പിക്കാന്‍ ഇനിയും കുറച്ച് മാസങ്ങള്‍ വേണ്ടി വരുമെന്നതിനാല്‍ 2024 ആരംഭത്തോടെ മാത്രമേ ജിയോയുടെ 5ജി സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെക്കൂ എന്നാണ് സൂചന.
പുതിയ ജിയോ ഫോണ്‍ നിര്‍മ്മിക്കുന്നതിനായി റിലയന്‍സ് ജിയോയും ക്വാല്‍കോമും തമ്മില്‍ ധാരണയായിട്ടുണ്ടെന്നും അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. കൊറിയന്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാണ കമ്പനിയായ എസ്‌കെ ഹൈനിക്‌സ് ഫോണിന്റെ ക്യാമറയും, ചൈനീസ് കമ്പനിയായ ഗ്വാങ്‌ഡോങ് ഫെന്‍ഗ്യുവാ ന്യു എനര്‍ജി ബാറ്ററിയും അനുബന്ധ സാമഗ്രികളും നിര്‍മ്മിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. യുഎസ് സെമികണ്ടക്ടര്‍ നിര്‍മ്മാതാവായ ക്വാല്‍കോമാണ് ഫോണിന്റെ പ്രോസസ്സര്‍ നിര്‍മ്മിക്കുക.
2023 ഡിസംബറോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലും താലൂക്കുകളിലും 5ജി സേവനം എത്തിക്കുമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി ഏതാനും ആഴ്ച്ച മുന്‍പ് അറിയിച്ചിരുന്നു. രാജ്യവ്യാപകമായി 5ജി നെറ്റ് വര്‍ക്ക് കൊണ്ടുവരുന്നതിന് രണ്ട് ലക്ഷം കോടി രൂപയാണ് കമ്പനി നിക്ഷേപം നടത്തുക. ഓഗസ്റ്റില്‍ നടന്ന 5ജി സ്പെക്ട്രം ലേലം വിളിയില്‍ റിലയന്‍സ് ജിയോയാണ് ഏറ്റവും വലിയ തുക വിളിച്ചത്. 88,078 കോടി രൂപയാണ് റിലയന്‍സ് വിളിച്ച തുക. ഏറ്റവും പുതിയ ബിഡ്ഡിലുണ്ടായിരുന്ന പകുതിയോളം ബാന്‍ഡുകളും റിലയന്‍സ് സ്വന്തമാക്കി. അദാനി ഗ്രൂപ്പ് 400 മെഗാഹെര്‍ട്സ് ബാന്‍ഡുകളാണ് സ്വന്തമാക്കിയത്.
ഇത് ആകെ സ്പെക്ട്രത്തിന്റെ ഒരു ശതമാനത്തിന് താഴെയാണെന്നും 212 കോടി രൂപയാണ് ഇവയുടെ മൂല്യമെന്നും കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി അശ്വനിനി വൈഷ്ണവ് ഈ മാസം ഒന്നിന് അറിയിച്ചിരുന്നു. 700 മെഗാഹെര്‍ട്സ് ബാന്‍ഡുകള്‍ ഉള്‍പ്പടെയാണ് റിലയന്‍സ് ജിയോ സ്വന്തമാക്കിയിരിക്കുന്നത്. 6 മുതല്‍ 10 കിലോമീറ്റര്‍ വരെ സിഗ്‌നല്‍ റേഞ്ച് നല്‍കുന്ന 5ജി ബാന്‍ഡുകളാണ് റിലയന്‍സ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് വിവരം.