26 Sept 2022 2:32 PM IST
Summary
സ്റ്റെർലൈറ്റ് ടെക്‌നോളജീസിന്റെ ഓഹരികൾ ഇന്ന് 7.59 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ മിഹിർ മോദി രാജി വച്ചതിനെ തുടർന്നാണ് വിലയിടിഞ്ഞത്. മോദി ഒക്ടോബർ 14 മുതൽ അദ്ദേഹത്തിന്റെ ചുമതലകളിൽ നിന്ന് ഒഴിവാകും. പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറെ നിയമിക്കുന്നതിനുള്ള പ്രക്രിയയിലാണെന്നും, ഇത് ഉടൻ എക്സ്ചേഞ്ചുകളെ അറിയിക്കുമെന്നും കമ്പനി അറിയിച്ചു. 168.95 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരി 159 രൂപ വരെ താഴ്ന്നു. ഒടുവിൽ 159.50 രൂപയിൽ വ്യാപാരം അവസാനിച്ചു. വെള്ളിയാഴ്ച 172.60 രൂപയിലാണ് വ്യാപാരം […]
സ്റ്റെർലൈറ്റ് ടെക്‌നോളജീസിന്റെ ഓഹരികൾ ഇന്ന് 7.59 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ മിഹിർ മോദി രാജി വച്ചതിനെ തുടർന്നാണ് വിലയിടിഞ്ഞത്. മോദി ഒക്ടോബർ 14 മുതൽ അദ്ദേഹത്തിന്റെ ചുമതലകളിൽ നിന്ന് ഒഴിവാകും. പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറെ നിയമിക്കുന്നതിനുള്ള പ്രക്രിയയിലാണെന്നും, ഇത് ഉടൻ എക്സ്ചേഞ്ചുകളെ അറിയിക്കുമെന്നും കമ്പനി അറിയിച്ചു. 168.95 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരി 159 രൂപ വരെ താഴ്ന്നു. ഒടുവിൽ 159.50 രൂപയിൽ വ്യാപാരം അവസാനിച്ചു. വെള്ളിയാഴ്ച 172.60 രൂപയിലാണ് വ്യാപാരം അവസാനിച്ചത്.