3 Oct 2022 12:40 PM IST
Summary
ഡെല്‍ഹി: വ്യവസ്ഥകളുടെ ലംഘനം ആരോപിച്ച് പ്രോസസ് എന്‍വിയുടെ ഉടമസ്ഥതയിലുള്ള പേ യൂ, ഇന്ത്യന്‍ പേയ്‌മെന്റ് സ്ഥാപനമായ ബില്‍ഡെസ്‌കിനെ ഏറ്റെടുക്കുന്നതിനുള്ള 4.7 ബില്യണ്‍ യുഎസ് ഡോളറിന്റെ (ഏകദേശം 38,400 കോടി രൂപ) കരാറില്‍ നിന്ന് പിന്‍മാറി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 31 നാണ് ദക്ഷിണാഫ്രിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ നാസ്പറിന്റെ ആഗോള നിക്ഷേപ വിഭാഗമായ പ്രോസസ് ബില്‍ഡെസ്‌കിനെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ കുതിച്ചുയരുന്ന ഫിന്‍ടെക് മേഖലയില്‍ പ്രോസസിന് ചുവടുറപ്പിക്കാനായിരുന്നു ഏറ്റെടുക്കല്‍. അതേസമയം ഇടപാട് അവസാനിപ്പിക്കുന്നത് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ […]
ഡെല്‍ഹി: വ്യവസ്ഥകളുടെ ലംഘനം ആരോപിച്ച് പ്രോസസ് എന്‍വിയുടെ ഉടമസ്ഥതയിലുള്ള പേ യൂ, ഇന്ത്യന്‍ പേയ്‌മെന്റ് സ്ഥാപനമായ ബില്‍ഡെസ്‌കിനെ ഏറ്റെടുക്കുന്നതിനുള്ള 4.7 ബില്യണ്‍ യുഎസ് ഡോളറിന്റെ (ഏകദേശം 38,400 കോടി രൂപ) കരാറില്‍ നിന്ന് പിന്‍മാറി.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 31 നാണ് ദക്ഷിണാഫ്രിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ നാസ്പറിന്റെ ആഗോള നിക്ഷേപ വിഭാഗമായ പ്രോസസ് ബില്‍ഡെസ്‌കിനെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ കുതിച്ചുയരുന്ന ഫിന്‍ടെക് മേഖലയില്‍ പ്രോസസിന് ചുവടുറപ്പിക്കാനായിരുന്നു ഏറ്റെടുക്കല്‍.
അതേസമയം ഇടപാട് അവസാനിപ്പിക്കുന്നത് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ (സിസിഐ) അംഗീകാരം ഉള്‍പ്പെടെയുള്ള വിവിധ വ്യവസ്ഥകളുടെ പൂര്‍ത്തീകരണത്തിന് വിധേയമാണ്. 2022 സെപ്റ്റംബര്‍ 5-ന് പേയൂ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചെങ്കിലും 2022 സെപ്തംബര്‍ 30-ന് മുമ്പുള്ള ചില വ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കരാര്‍ സ്വയമേവ അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചത്.