21 Oct 2022 1:00 PM IST
Summary
ഡെല്‍ഹി: സെപ്റ്റംബര്‍ മാസത്തെ ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 21 വരെ നീട്ടിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) അറിയിച്ചു. ജിഎസ്ടി പോര്‍ട്ടലിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. പ്രതിമാസം ഫയല്‍ ചെയ്യുന്നവര്‍ക്കായി 2022 സെപ്തംബര്‍ മാസത്തേക്കുള്ള ജിഎസ്ടി ആര്‍- 3ബി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2022 ഒക്ടോബര്‍ 20ല്‍ നിന്നും ഒക്ടോബര്‍ 21 ആക്കാന്‍ ജിഎസ്ടി ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി അംഗീകരിച്ചുവെന്നു സിബിഐസി ട്വീറ്റ് ചെയ്തു. ഇന്നലെയായിരുന്നു റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള […]
ഡെല്‍ഹി: സെപ്റ്റംബര്‍ മാസത്തെ ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 21 വരെ നീട്ടിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) അറിയിച്ചു. ജിഎസ്ടി പോര്‍ട്ടലിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.
പ്രതിമാസം ഫയല്‍ ചെയ്യുന്നവര്‍ക്കായി 2022 സെപ്തംബര്‍ മാസത്തേക്കുള്ള ജിഎസ്ടി ആര്‍- 3ബി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2022 ഒക്ടോബര്‍ 20ല്‍ നിന്നും ഒക്ടോബര്‍ 21 ആക്കാന്‍ ജിഎസ്ടി ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി അംഗീകരിച്ചുവെന്നു സിബിഐസി ട്വീറ്റ് ചെയ്തു.
ഇന്നലെയായിരുന്നു റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. പ്രതിമാസ റിട്ടേണും, ജിഎസ് ടിആര്‍-3 ബിയും എല്ലാ മാസവും 20, 22, 24 തീയതികളിലാണ് ഫയല്‍ ചെയുന്നത്. ജിഎസ്ടിയുടെ സാങ്കേതിക പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രിക്കുന്ന ജിഎസ്ടി നെറ്റ്‌വര്‍ക്കിന്റെ (ജിഎസ് ടിഎന്‍) സേവനദാതാവ് ഇന്‍ഫോസിസ് ആണ്.