image

26 Oct 2022 8:40 AM IST

Banking

പണപ്പെരുപ്പ ചുഴിയില്‍ ഓസ്‌ട്രേലിയയും, 32 വര്‍ഷത്തെ കൂടിയ നിരക്ക്

MyFin Desk

പണപ്പെരുപ്പ ചുഴിയില്‍ ഓസ്‌ട്രേലിയയും, 32 വര്‍ഷത്തെ കൂടിയ നിരക്ക്
X

Summary

ഗ്യാസിനും, ഭവന നിര്‍മാണ രംഗത്തും വില കുതിച്ചുയര്‍ന്നതോടെ കഴിഞ്ഞ പാദത്തില്‍ ഓസ്ട്രേലിയന്‍ പണപ്പെരുപ്പം 32 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.വിലക്കയറ്റത്തെ പിടിച്ച് നിര്‍ത്താന്‍ പലിശ നിരക്ക് വര്‍ധനയിലേക്ക് ഇത് കാര്യങ്ങള്‍ എത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഓസ്ട്രേലിയന്‍ ബ്യുറോ ഓഫ് സ്റ്റാറ്റിക്‌സ് പുറത്തുവിട്ട കണക്കു പ്രകാരം, സെപ്റ്റംബര്‍ പാദത്തില്‍ ഉപഭോക്തൃ വില സൂചിക (സിപിഐ ) 1.8 ശതമാനം വര്‍ധിച്ചു. വാര്‍ഷിക നിരക്ക് 6.1 ശതമാനത്തില്‍ നിന്നും 7.3 ശതമാനമായി ഉയര്‍ന്നു. 1990 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിത്. […]


ഗ്യാസിനും, ഭവന നിര്‍മാണ രംഗത്തും വില കുതിച്ചുയര്‍ന്നതോടെ കഴിഞ്ഞ പാദത്തില്‍ ഓസ്ട്രേലിയന്‍ പണപ്പെരുപ്പം 32 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.വിലക്കയറ്റത്തെ പിടിച്ച് നിര്‍ത്താന്‍ പലിശ നിരക്ക് വര്‍ധനയിലേക്ക് ഇത് കാര്യങ്ങള്‍ എത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഓസ്ട്രേലിയന്‍ ബ്യുറോ ഓഫ് സ്റ്റാറ്റിക്‌സ് പുറത്തുവിട്ട കണക്കു പ്രകാരം, സെപ്റ്റംബര്‍ പാദത്തില്‍ ഉപഭോക്തൃ വില സൂചിക (സിപിഐ ) 1.8 ശതമാനം വര്‍ധിച്ചു.

വാര്‍ഷിക നിരക്ക് 6.1 ശതമാനത്തില്‍ നിന്നും 7.3 ശതമാനമായി ഉയര്‍ന്നു. 1990 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിത്. വേതന വളര്‍ച്ചയുടെ മൂന്നിരട്ടിയാണിത്.
അടിസ്ഥാന പണപ്പെരുപ്പം ഈ പാദത്തില്‍ 1.8 ശതമാനമാണ് വര്‍ധിച്ചത്.