image

3 Nov 2022 5:53 AM IST

Company Results

മഹീന്ദ്ര ഫിനാന്‍സ് അറ്റാദായത്തില്‍ 55 ശതമാനം കുറവ്

MyFin Desk

മഹീന്ദ്ര ഫിനാന്‍സ് അറ്റാദായത്തില്‍ 55 ശതമാനം കുറവ്
X

Summary

ഡെല്‍ഹി: സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ (മഹീന്ദ്ര ഫിനാന്‍സ്) അറ്റാദായം 55 ശതമാനത്തിലധികം ഇടിഞ്ഞ് 492 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 1,103 കോടി രൂപ അറ്റാദായം നേടിയിരുന്നു. മൊത്ത വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 2,951 കോടി രൂപയില്‍ നിന്ന് മൂന്ന് ശതമാനം വര്‍ധിച്ച് 3,029 കോടി രൂപയായി. 2022 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ കോവിഡിന്റെ രണ്ടാം തരംഗം മൂലം കമ്പനിയുടെ ആസ്തി […]


ഡെല്‍ഹി: സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ (മഹീന്ദ്ര ഫിനാന്‍സ്) അറ്റാദായം 55 ശതമാനത്തിലധികം ഇടിഞ്ഞ് 492 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 1,103 കോടി രൂപ അറ്റാദായം നേടിയിരുന്നു. മൊത്ത വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 2,951 കോടി രൂപയില്‍ നിന്ന് മൂന്ന് ശതമാനം വര്‍ധിച്ച് 3,029 കോടി രൂപയായി.
2022 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ കോവിഡിന്റെ രണ്ടാം തരംഗം മൂലം കമ്പനിയുടെ ആസ്തി നിലവാരം മോശമായിരുന്നു. എന്നാല്‍ പിന്നീട് സ്ഥിതി മെച്ചമായതോടെ 2022 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ആസ്തിയുടെ ഗുണനിലവാരം മെച്ചപ്പെട്ടു.