21 Feb 2022 12:05 PM IST
Summary
മുംബൈ: അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ബജറ്റ് നിർദേശങ്ങൾക്ക് സമ്പദ് വ്യവസ്ഥയിൽ വിവിധ മേഖലകളിലും സ്വാധീനം ഉണ്ടാക്കാനാവുമെന്നു ധനമന്ത്രി നിർമല സീതാരാമൻ. പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ നിന്ന് രാജ്യത്തിൻറെ സമ്പദ്വ്യവസ്ഥ കരകയറുന്ന സമയത്താണ് ബജറ്റ് തയ്യാറാക്കിയതെന്ന് ധനമന്ത്രി ചൂണ്ടിക്കാണിച്ചു. ഇന്നലെ മുംബൈയില്‍ ബജറ്റിന് ശേഷമുള്ള ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഒരു സുസ്ഥിരമായ വീണ്ടെടുക്കലാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ബജറ്റില്‍ വളര്‍ച്ചയുടെ പുനരുജ്ജീവനത്തിനൊപ്പം സുസ്ഥിരതയ്ക്ക് മുന്‍ഗണന നല്‍കാനും പ്രവചിക്കാവുന്ന നികുതി വ്യവസ്ഥ സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ ഉന്നമിടുന്നത്. പകര്‍ച്ചവ്യാധിയുടെ കാലത്ത് കൊവിഡ് ബാധിതരായ […]
മുംബൈ: അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ബജറ്റ് നിർദേശങ്ങൾക്ക് സമ്പദ് വ്യവസ്ഥയിൽ വിവിധ മേഖലകളിലും സ്വാധീനം ഉണ്ടാക്കാനാവുമെന്നു ധനമന്ത്രി നിർമല സീതാരാമൻ. പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ നിന്ന് രാജ്യത്തിൻറെ സമ്പദ്വ്യവസ്ഥ കരകയറുന്ന സമയത്താണ് ബജറ്റ് തയ്യാറാക്കിയതെന്ന് ധനമന്ത്രി
ചൂണ്ടിക്കാണിച്ചു.
ഇന്നലെ മുംബൈയില്‍ ബജറ്റിന് ശേഷമുള്ള ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
ഒരു സുസ്ഥിരമായ വീണ്ടെടുക്കലാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ബജറ്റില്‍ വളര്‍ച്ചയുടെ പുനരുജ്ജീവനത്തിനൊപ്പം സുസ്ഥിരതയ്ക്ക് മുന്‍ഗണന നല്‍കാനും പ്രവചിക്കാവുന്ന നികുതി വ്യവസ്ഥ സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ ഉന്നമിടുന്നത്.
പകര്‍ച്ചവ്യാധിയുടെ കാലത്ത് കൊവിഡ് ബാധിതരായ ആളുകള്‍ക്ക് പണമടയ്ക്കലുകള് നടത്താന്‍ സാങ്കേതികവിദ്യ സര്‍ക്കാരിനെ വളരെയധികം സഹായിച്ചിട്ടുണ്ട്. വിദ്യാഭ്യാസം കൃഷി തുടങ്ങിയ മേഖലകളില്‍ എങ്ങനെ സാങ്കേതിക പരിഹാരം കണ്ടെത്താമെന്ന് നോക്കുകയാണെന്നും നിര്‍മലാ സീതാരാമന് പറഞ്ഞു.
കണ്ടുപിടിത്തങ്ങൾ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും സ്റ്റാര്‍ട്ടപ്പുകളെ പിന്തുണക്കുന്നതിനുള്ള പദ്ധതികൾ തുടരുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.