1 March 2022 11:47 AM IST
Summary
മാര്‍ച്ച് മാസം ആദ്യദിനം തന്നെ സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 37,360 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞു. 4,670 രൂപയാണ് ഇന്നത്തെ വില. റഷ്യ - യുക്രെയിന്‍ സംഘര്‍ഷം നിലനില്‍ക്കേ റഷ്യയ്‌ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ പലവിധത്തിലുള്ള ഉപരോധങ്ങളും ഏര്‍പ്പെടുത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടായത്. തിങ്കളാഴ്ച്ച പവന് 528 രൂപ വര്‍ധിച്ച് 37,600 രൂപയില്‍ എത്തി. (ഗ്രാമിന് 65 രൂപ വര്‍ധിച്ച് 4700 രൂപയായി) രാജ്യാന്തര […]
മാര്‍ച്ച് മാസം ആദ്യദിനം തന്നെ സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 37,360 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞു. 4,670 രൂപയാണ് ഇന്നത്തെ വില. റഷ്യ - യുക്രെയിന്‍ സംഘര്‍ഷം നിലനില്‍ക്കേ റഷ്യയ്‌ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ പലവിധത്തിലുള്ള ഉപരോധങ്ങളും ഏര്‍പ്പെടുത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടായത്. തിങ്കളാഴ്ച്ച പവന് 528 രൂപ വര്‍ധിച്ച് 37,600 രൂപയില്‍ എത്തി. (ഗ്രാമിന് 65 രൂപ വര്‍ധിച്ച് 4700 രൂപയായി) രാജ്യാന്തര പേയ്മെന്റ് ശൃംഖലയായ സ്വിഫ്റ്റില്‍ നിന്നും റഷ്യയിലെ മുന്‍നിര ബാങ്കുകളെ പുറത്താക്കാന്‍ യുഎസും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ധാരണയായിരുന്നു. ഇത് റഷ്യയിലെ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ വിദേശ ഇടപാടുകള്‍ പൂര്‍ണമായും നിലയ്ക്കുന്നതിന് കാരണമാകുമെന്നതാണ് കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.