image

6 March 2022 11:07 AM IST

Market

മൂന്നു ദിവസം കൊണ്ട് വിപണിയിൽ നിന്ന് പിൻവലിച്ചത് 17,537 കോടിയുടെ വിദേശ നിക്ഷേപം

MyFin Desk

മൂന്നു ദിവസം കൊണ്ട് വിപണിയിൽ നിന്ന് പിൻവലിച്ചത്  17,537 കോടിയുടെ വിദേശ നിക്ഷേപം
X

Summary

ഡെല്‍ഹി :   മാര്‍ച്ച് 2 മുതല്‍ 4 വരെയുള്ള ദിവസങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ടത് 17,537 കോടി രൂപയുടെ വിദേശ നിക്ഷേപം. റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതിനാല്‍ ക്രൂഡ് വില കുതിച്ചുയരുകയാണ്. ഇക്കാരണത്താല്‍ വിപണിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ചാഞ്ചാട്ടത്തെ തുടര്‍ന്നാണ് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഇത്രയധികം തുക പിന്‍വലിക്കപ്പെട്ടത്. കണക്കുകള്‍ പ്രകാരം 14,721 കോടി രൂപയാണ് ഓഹരി നിക്ഷേപങ്ങളില്‍ നിന്നും മാത്രമായി പിന്‍വലിക്കപ്പെട്ടത്. യുദ്ധം സൃഷ്ടിച്ചിരിക്കുന്ന അനിശ്ചിതത്വവും ക്രൂഡ് വില വര്‍ധനയും ആഗോള വിപണിയെ സാരമായി ബാധിച്ചിരിക്കുകയാണെന്ന് ജിയോജിത്ത് […]


ഡെല്‍ഹി : മാര്‍ച്ച് 2 മുതല്‍ 4 വരെയുള്ള ദിവസങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ടത് 17,537 കോടി രൂപയുടെ വിദേശ നിക്ഷേപം. റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതിനാല്‍ ക്രൂഡ് വില കുതിച്ചുയരുകയാണ്. ഇക്കാരണത്താല്‍ വിപണിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ചാഞ്ചാട്ടത്തെ തുടര്‍ന്നാണ് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഇത്രയധികം തുക പിന്‍വലിക്കപ്പെട്ടത്. കണക്കുകള്‍ പ്രകാരം 14,721 കോടി രൂപയാണ് ഓഹരി നിക്ഷേപങ്ങളില്‍ നിന്നും മാത്രമായി പിന്‍വലിക്കപ്പെട്ടത്.

യുദ്ധം സൃഷ്ടിച്ചിരിക്കുന്ന അനിശ്ചിതത്വവും ക്രൂഡ് വില വര്‍ധനയും ആഗോള വിപണിയെ സാരമായി ബാധിച്ചിരിക്കുകയാണെന്ന് ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. യുദ്ധം മൂലം ഇന്ത്യ പോലെ വളര്‍ന്നു വരുന്ന വിപണിയില്‍ നിന്നും ഇത്രയധികം വിദേശ നിക്ഷേപം പിന്‍വലിക്കപ്പെടുന്നത് അത്ര നല്ലതല്ലെന്ന് മോര്‍ണിംഗ് സ്റ്റാര്‍ ഇന്ത്യയുടെ അസോസ്സിയേറ്റ് ഡയറക്ടര്‍ ഹിമാന്‍ഷു ശ്രീവാസ്തവ വ്യക്തമാക്കി.

നിലവില്‍ വളര്‍ന്നു വരുന്ന വിപണികളായ ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, ദക്ഷിണ കൊറിയ, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് ഈ വര്‍ഷം ഫെബ്രുവരിയില്‍ യഥാക്രമം 1220 മില്യണ്‍ ഡോളര്‍, 141 മില്യണ്‍ ഡോളര്‍, 418 മില്യണ്‍ ഡോളര്‍, 1931 മില്യണ്‍ ഡോളര്‍ എന്നിങ്ങനെ മികച്ച തോതില്‍ വിദേശനിക്ഷേപം എത്തിയിരുന്നുവെന്നും എന്നാല്‍ ഇന്ത്യയിലേക്ക് ഇത്രയധികം തുക വന്നില്ലെന്നും കൊടക് സെക്യൂരിറ്റീസ് ലിമിറ്റഡ് ഇക്വിറ്റി റിസര്‍ച്ച് വിഭാഗം മേധാവി ശ്രീകാന്ത് ചൗഹാന്‍ ചൂണ്ടിക്കാട്ടി. വരും മാസങ്ങളില്‍ വിദേശത്ത് നിന്നുള്ള നിക്ഷേപങ്ങളുടെ ഒഴുക്കില്‍ കാര്യമായ കുറവുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.