16 March 2022 1:27 PM IST
Summary
വാഷിംഗ്ടണ്‍: റഷ്യയുടെ വിലക്കിഴിവുള്ള ക്രൂഡ് ഓയില്‍ വാഗ്ദാനം ഇന്ത്യ ഏറ്റെടുക്കുന്നത് മോസ്‌കോയ്ക്കെതിരായ അമേരിക്കന്‍ ഉപരോധത്തിന്റെ ലംഘനമാകില്ലെന്ന് വൈറ്റ് ഹൗസ് അഭിപ്രായപ്പെട്ടു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനിടയില്‍ തങ്ങള്‍ എവിടെ നില്‍ക്കണമെന്ന് എല്ലാ രാജ്യങ്ങളും ചിന്തിക്കണമെന്ന് അടിവരയിട്ടുകൊണ്ടാണ് വെറ്റ് ഹൗസ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ സമയത്ത് ചരിത്ര പുസ്തകങ്ങള്‍ എഴുതപ്പെടുമ്പോള്‍ രാജ്യങ്ങള്‍ എവിടെ നില്‍ക്കണമെന്ന് ചിന്തിക്കണമെന്നും റഷ്യന്‍ നേതൃത്വത്തിനുള്ള പിന്തുണ വ്യക്തമായും വിനാശകരമായ സ്വാധീനം ചെലുത്തുന്ന ഒരു അധിനിവേശത്തിനുള്ള പിന്തുണയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി […]
വാഷിംഗ്ടണ്‍: റഷ്യയുടെ വിലക്കിഴിവുള്ള ക്രൂഡ് ഓയില്‍ വാഗ്ദാനം ഇന്ത്യ ഏറ്റെടുക്കുന്നത് മോസ്‌കോയ്ക്കെതിരായ അമേരിക്കന്‍ ഉപരോധത്തിന്റെ ലംഘനമാകില്ലെന്ന് വൈറ്റ് ഹൗസ് അഭിപ്രായപ്പെട്ടു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനിടയില്‍ തങ്ങള്‍ എവിടെ നില്‍ക്കണമെന്ന് എല്ലാ രാജ്യങ്ങളും ചിന്തിക്കണമെന്ന് അടിവരയിട്ടുകൊണ്ടാണ് വെറ്റ് ഹൗസ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
എന്നാല്‍ ഈ സമയത്ത് ചരിത്ര പുസ്തകങ്ങള്‍ എഴുതപ്പെടുമ്പോള്‍ രാജ്യങ്ങള്‍ എവിടെ നില്‍ക്കണമെന്ന് ചിന്തിക്കണമെന്നും റഷ്യന്‍ നേതൃത്വത്തിനുള്ള പിന്തുണ വ്യക്തമായും വിനാശകരമായ സ്വാധീനം ചെലുത്തുന്ന ഒരു അധിനിവേശത്തിനുള്ള പിന്തുണയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി പറഞ്ഞു. യുക്രെയിനിലെ നടപടികളുടെ പേരില്‍ റഷ്യയ്ക്കെതിരെ അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങള്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യുക്രെനിലെ റഷ്യന്‍ സൈനിക നടപടിയെ ഇന്ത്യ പിന്തുണച്ചിട്ടില്ല. അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ എല്ലാ ഓഹരി പങ്കാളികളോടും രാജ്യം നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, റഷ്യയ്ക്കെതിരായ എല്ലാ ഐക്യരാഷ്ട്ര പ്രമേയങ്ങളിലും ഇന്ത്യ വിട്ടുനിന്നിട്ടുണ്ട്. ബൈഡന്‍ ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ ഇന്ത്യയുടെ നിലപാടിനെക്കുറിച്ചുള്ള ധാരണ മനസിലാക്കുകയും ചൈന ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയില്‍ ദേശീയ സുരക്ഷാ ആവശ്യങ്ങള്‍ക്കായി റഷ്യന്‍ സൈനിക സാമഗ്രികളെയാണ് ന്യൂഡല്‍ഹി പ്രധാനമായും ആശ്രയിക്കുന്നതെന്ന് അമേരിക്കന്‍ നിയമനിര്‍മ്മാതാക്കളോട് പറയുകയും ചെയ്തു.
അതേസമയം, കുറഞ്ഞ നിരക്കില്‍ റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ ഇന്ത്യന്‍-അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ഡോ. അമി ബെറ നിരാശ പ്രകടിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിലും ക്വാഡിന്റെ നേതാവ് എന്ന നിലയിലും ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ പുടിനെയും അദ്ദേഹത്തിന്റെ അധിനിവേശത്തെയും നേരിട്ടോ അല്ലാതെയോ പിന്തുണയ്ക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യക്കുണ്ടെന്നും ഡോ. അമി ബെറ പറഞ്ഞു.