image

6 April 2022 1:54 PM IST

Infra

4,076 കോടി രൂപയുടെ ക്ലെയ്മുകൾ തീർപ്പാക്കി ദേശീയപാത അതോറിറ്റി

MyFin Desk

NHAI
X

Summary

ഡെൽഹി: 2021-22 സാമ്പത്തിക വർഷത്തിൽ തീർപ്പാക്കേണ്ട കേസുകളിൽ 60 എണ്ണം പരിഹരിച്ചതായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. ആകെ14,590 കോടി രൂപയുടെ ക്ലെയിമുകളാണ് ഈയിനത്തിൽ തീർപ്പാക്കാനുള്ളത് . ഇതിൽ നിന്ന് 4,076 കോടി രൂപയുടെ കേസുകളാണ് ഇപ്പോൾ തീർപ്പാക്കിയിരിക്കുന്നത്. സെറ്റിൽമെന്റ് തുക മൊത്തം ക്ലെയിം ചെയ്ത തുകയുടെ 28 ശതമാനമാണ്. 2021 സാമ്പത്തിക വർഷത്തിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) 14,207 കോടി രൂപയാണ് ക്ലെയിം ചെയ്തത്. ഇതിൽ നിന്ന് 5,313 കോടി […]


ഡെൽഹി: 2021-22 സാമ്പത്തിക വർഷത്തിൽ തീർപ്പാക്കേണ്ട കേസുകളിൽ 60 എണ്ണം പരിഹരിച്ചതായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. ആകെ14,590 കോടി രൂപയുടെ ക്ലെയിമുകളാണ് ഈയിനത്തിൽ തീർപ്പാക്കാനുള്ളത് . ഇതിൽ നിന്ന് 4,076 കോടി രൂപയുടെ കേസുകളാണ് ഇപ്പോൾ തീർപ്പാക്കിയിരിക്കുന്നത്. സെറ്റിൽമെന്റ് തുക മൊത്തം ക്ലെയിം ചെയ്ത തുകയുടെ 28 ശതമാനമാണ്.

2021 സാമ്പത്തിക വർഷത്തിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) 14,207 കോടി രൂപയാണ് ക്ലെയിം ചെയ്തത്. ഇതിൽ നിന്ന് 5,313 കോടി രൂപയ്ക്ക് 60 കേസുകൾ തീർപ്പാക്കിയിരുന്നു.

മൂന്ന് അംഗങ്ങൾ വീതമുള്ള വിദഗ്ധരുടെ (സിസിഐഇ), മൂന്ന് അനുരഞ്ജന സമിതികൾ രൂപീകരിച്ചാണ് എൻഎച്ച്എഐ ക്ലെയിമുകൾ നൽകാനുള്ള പ്രക്രിയ ആരംഭിച്ചത്. ജുഡീഷ്യറിയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർ, പൊതുഭരണം, ധനകാര്യം, സ്വകാര്യമേഖല എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന വിദഗ്ധർ എന്നിവരാണ് ഈ അനുരഞ്ജന സമിതികൾക്ക് നേതൃത്വം നൽകുന്നത്.

ഇന്നുവരെ, സിസിഐഇ ( കൺസിലേഷൻ കമ്മിറ്റീസ് ഓഫ് ഇൻഡിപെൻഡന്റ് എക്സ്പേർട്സ്) യിലേക്ക് റഫർ ചെയ്ത 251 കേസുകളിൽ കരാറുകാരുടെയും, മറ്റുള്ളവരുടേയും 38,747 കോടി രൂപയുടെ 155 കേസുകളിൽ നിന്ന് 13,067 കോടി രൂപ തീർപ്പാക്കിയിട്ടുണ്ട്.

സിസിഐഇ ക്ക് പുറമേ, എൻഎച്ച്എഐ സ്ഥാപിച്ചിട്ടുള്ള തർക്ക പരിഹാര ബോർഡ് (Dispute Resolution Board) ആണ് ഓൺ-സൈറ്റ് പ്രവർത്തനങ്ങളെക്കുറിച്ച് നേരിട്ടുള്ള വിവരങ്ങൾ എടുക്കുന്നതും തർക്കം മധ്യസ്ഥതയിലേക്ക്/കോടതിയിലേക്ക് നീങ്ങുന്നതിനുമുമ്പ് പരിഹരിക്കുന്നതിനും സഹായിക്കുന്നത്.