image

12 Jun 2022 5:53 AM IST

Economy

ചോദ്യങ്ങളുന്നയിക്കുന്നവർ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും: നിര്‍മ്മല സീതാരാമന്‍

PTI

ചോദ്യങ്ങളുന്നയിക്കുന്നവർ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും: നിര്‍മ്മല സീതാരാമന്‍
X

Summary

പനാജി: ജനങ്ങള്‍ ശരിയായ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ മാത്രമേ മികച്ചതും പരമാധികാരവുമായ ഭരണം കൈവരിക്കുകയുള്ളുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍. ജൂണ്‍ ആറിന് തുടങ്ങി 12 ന് അവസാനിക്കുന്ന ധനമന്ത്രാലയത്തിന്റെ 'ആസാദി കാ അമൃത് മഹോത്സവ് ഐക്കോണിക് വീക്ക്' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സാമ്പത്തിക, നികുതി സാക്ഷരത വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നൂതന ആശയവിനിമയ, മികച്ച ഉത്പന്നങ്ങള്‍ മന്ത്രി പുറത്തിറക്കുകയും ചെയ്തു. പരിപാടിയില്‍ രാജ്യത്തിന്റെ വികസനത്തിന് വിവിധ വകുപ്പുകളുടെ സംഭാവനകളെ കുറിച്ച് സീതാരാമൻ വ്യക്തമാക്കി. 'ഒരു കാമ്പെയ്ന്‍ […]


പനാജി: ജനങ്ങള്‍ ശരിയായ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ മാത്രമേ മികച്ചതും പരമാധികാരവുമായ ഭരണം കൈവരിക്കുകയുള്ളുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍.

ജൂണ്‍ ആറിന് തുടങ്ങി 12 ന് അവസാനിക്കുന്ന ധനമന്ത്രാലയത്തിന്റെ 'ആസാദി കാ അമൃത് മഹോത്സവ് ഐക്കോണിക് വീക്ക്' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സാമ്പത്തിക, നികുതി സാക്ഷരത വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നൂതന ആശയവിനിമയ, മികച്ച ഉത്പന്നങ്ങള്‍ മന്ത്രി പുറത്തിറക്കുകയും ചെയ്തു. പരിപാടിയില്‍ രാജ്യത്തിന്റെ വികസനത്തിന് വിവിധ വകുപ്പുകളുടെ സംഭാവനകളെ കുറിച്ച് സീതാരാമൻ വ്യക്തമാക്കി.

'ഒരു കാമ്പെയ്ന്‍ എത്രത്തോളം ഫലപ്രദമാകുമെന്നതിനെക്കുറിച്ച് ധനകാര്യ മന്ത്രാലയത്തിന് കരുതല്‍ ഉണ്ടായിരുന്നു. കാരണം ഞങ്ങള്‍ ചെയ്യുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ സംസാരിക്കുമ്പോള്‍ ആളുകള്‍ വിലമതിക്കില്ല.' മന്ത്രി അഭിപ്രായപ്പെട്ടു.

'പൊതുജനങ്ങള്‍ക്ക് അറിയാത്ത പല പ്രവര്‍ത്തനങ്ങളും കാണേണ്ടതും ആളുകള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന തരത്തില്‍ അവ പുറത്തെടുക്കുന്നതും ആവശ്യമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി. അതിനാല്‍ രാഷ്ട്രനിര്‍മ്മാണത്തിന് മന്ത്രാലയം എങ്ങനെ സംഭാവന ചെയ്യുന്നുവെന്ന് ആളുകള്‍ മനസിലാക്കി തുടങ്ങി',നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.